തിരൂര്‍ പോളിയില്‍ സംഘര്‍ഷം; എട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
തിരൂര്‍: എസ്.എസ്.എം പോളിടെക്നിക് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. യൂനിയന്‍ ചെയര്മാന്, വൈസ് ചെയര്മാന് ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പരുക്കേറ്റ വിദ്യാര്‍ഥികള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പോളിയില്‍ രണ്ടു ദിവസമായി നടന്ന കായികമേളയുടെ സമാപന ദിനത്തിലാണ് സംഘര്‍ഷമുണ്ടായത്.
മത്സരങ്ങള്‍ സമാപിച്ച ശേഷം വിദ്യാര്‍ഥികള്‍ മടങ്ങാനൊരുങ്ങവെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. യൂനിയന്‍ ചെയര്മാന് റിഷാബ് സി പി, ജന. സെക്രട്ടറി അബ്ദുല്‍ വാഹിദ്, എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറി മുഹമ്മദ് റസല്‍, ട്രഷറര്‍ ഫാസില്‍, യൂനിറ്റ് ഭാരവാഹിയായ ഫൈറൂസ്, വൈസ് ചെയര്മാന് ശ്രീരാഗ്, എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ലെനിന്, സെക്രട്ടറി ജയസൂര്യ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കോളജിലെ ഒരു ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാണ് എം.എസ്.എഫ് ആരോപണം. യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യം വിജയിച്ചതിന് ശേഷം പലപ്പോഴായി ആക്രമണമുണ്ടായിട്ടുണ്ടെന്ന് നേതൃത്വം പറഞ്ഞു.
എന്നാല്‍ യൂത്ത് ലീഗുകാരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. ക്രിസ്മസ് അവധിക്ക് അടച്ച കോളജ് ഇനി 31നാണ് തുറക്കുക. അപ്പോഴേക്കും പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് കോളജ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."