കോളില്‍ സംഭരിച്ചുവയ്ക്കേണ്ട ജലം പുഴയിലേക്ക് ഒഴുകുന്നു
ചങ്ങരംകുളം: വെള്ളം ഒഴുകിപ്പോകാന്‍ നടപടിയെടുക്കാത്തതിനാല്‍ പൊന്നാനി കോളിലെ പുഞ്ചക്കൃഷിക്ക് സംഭരിച്ചുവയ്ക്കേണ്ട ജലം ബിയ്യം റഗുലേറ്റര്‍ വഴി നഷ്ടപ്പെടുന്നു. കൃഷിയുടെ തുടക്കത്തില്‍തന്നെ റഗുലേറ്ററിന്റെ ഷട്ടര്‍ അടച്ച് ജലം സംഭരിച്ചുതുടങ്ങിയതാണ്. കൃഷി ഇറക്കുന്ന പാടശേഖരങ്ങളില്‍നിന്ന് റഗുലേറ്ററിനോട് ചേര്‍ന്നുള്ള പുറംകോളിലേക്ക് പമ്പിങ് തുടങ്ങിയതോടെ റഗുലേറ്റര്‍ നിറഞ്ഞുകവിഞ്ഞു. വെള്ളം ഒഴുകിപ്പോകുന്നത് തടയാന്‍ മണല്‍ചാക്കുകള്‍ നിരത്താത്തതിനാലാണ് സംഭരിച്ചുവയ്ക്കേണ്ട ജലം പുഴയിലേക്ക് കവിഞ്ഞൊഴുകുന്നത്.
റെഗുലേറ്ററില്‍നിന്ന് വെള്ളം കവിഞ്ഞൊഴുകി പുഴയിലേക്ക് പോകാതിരിക്കാന്‍ ജലസേചന വകുപ്പ് എല്ലാവര്‍ഷവും നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും ഇത്തവണ കൂടുതല്‍ ജലം ഒഴുകി പോകുമ്പോഴും മണല്‍ചാക്ക് നിരത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. രണ്ട് വശത്തും കവിഞ്ഞൊഴുകി ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ഒഴുകിപ്പോകുന്നുവെന്നാണ് വിലയിരുത്തല്‍.
മഴ കുറഞ്ഞത് കണക്കിലെടുത്ത് അമിത ജലം ഒഴുക്കിക്കളയാതെ സംഭരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയില്ല. കോളിന്റെ തെക്കന്‍ മേഖലയില്‍ നടീല്‍ പൂര്‍ത്തിയായി, പുറം കോളില്‍ നിന്ന് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ തുടങ്ങുന്നതോടെ ബിയ്യം റഗുലേറ്ററിലും നുറടിത്തോട് ഒതളൂര്‍, നരണിപ്പുഴ, ചിറവല്ലൂര്‍, കുമ്മിപ്പാലം, അയിലക്കാട് എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."