HOME
DETAILS
MAL
ഏതുവളവിലാണ് ഇറങ്ങിപ്പോയത്?
backup
December 22 2018 | 19:12 PM
#രാധാകൃഷ്ണന് എടച്ചേരി
ജയന്തിയെ കാത്ത്
സ്റ്റോപ്പില്‍ നില്ക്കുമ്പോള്
വല്ലാത്തൊരു ആന്തലാണ്.
കാത്തിരിപ്പിന്റെ ആകുലത
കുടഞ്ഞെറിഞ്ഞ്
കാണാം ദൂരെ
നീലപ്പാവാട
ഒരു വശം ചെരിഞ്ഞ്
വിയര്‍പ്പുമണികള്‍
കാറ്റില്‍പറത്തി
വൈകിപ്പോയെന്ന
മൗനം
പതുക്കെ
കിതച്ചുനിന്ന്
വാതില്‍ തുറക്കുന്ന
പുഞ്ചിരി.
പാരലല്‍ കോളജ്
ഗോവണികള്‍
കേറുംവരെ
കൂടെയുണ്ടാവും.
വിസിലിന്റെ
നീണ്ട മുഴക്കത്തില്‍
പതുക്കെ സ്റ്റാര്‍ട്ട്ചെയ്ത്
നീങ്ങുമ്പോള്‍
ഇടംകണ്ണിട്ടെറിയുന്നു
നോട്ടം
നാളെ കാണില്ലേയെന്ന്
ചോദിക്കുന്നുണ്ടാവും.
ഇന്ന്
ഞാന്‍ ജയന്തിയെ
മുന്‍സീറ്റിലിരുന്ന്
കെട്ടിക്കിടന്ന വഴികളിലൂടെ
ഓട്ടുന്നു.
ഏതോ വളവില്‍
സഡന്‍ബ്രേക്കിട്ട്
ഇറങ്ങിപ്പോയ
മൊഴിനിറം ചിരി
തിരഞ്ഞ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."