HOME
DETAILS

സ്വാതന്ത്ര്യദിനാഘോഷം: മദ്‌റസകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് യു.പി സര്‍ക്കാര്‍

  
backup
August 12 2017 | 00:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%a6


ലക്‌നൗ: ഉത്തര്‍പ്രദേശിലെ മദ്‌റസകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് മദ്‌റസ പരിഷത്ത് ബോര്‍ഡ് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു.
ഓഗസ്റ്റ് 15ന് മദ്‌റസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതത് ജില്ലാ ന്യൂനപക്ഷ ഓഫിസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍. സ്വാതന്ത്ര്യസമരപോരാളികളുടെ സംഭാവനകളെകുറിച്ച് അറിയാന്‍ ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. മുന്‍പ് ഉണ്ടായിരുന്ന സര്‍ക്കാരുകളെപ്പോലെ രാഷ്ട്രീയപ്രീണനത്തിന് പകരം ദേശീയാഭിമുഖ്യമുള്ളവരാണ് തങ്ങളുടെ സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്‌റസകള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ഉള്‍പ്പെടെയുള്ള ദേശീയ ആഘോഷങ്ങള്‍ ആചരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. ഏകദേശം 8,000 മദ്രസകള്‍ക്കാണ് യു.പി സംസ്ഥാനസര്‍ക്കാരിന്റെ മദ്‌റസ ശിക്ഷ പരിഷത്തിന്റെ അംഗീകാരമുള്ളത്.
ഇവയില്‍ 560 മദ്‌റസകള്‍ പൂര്‍ണമായും സര്‍ക്കാരിന്റെ കീഴിലാണ്.
ഉത്തരവിനെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നു. മദ്‌റസകളും അധ്യാപകരും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗൊരഖ്പൂരിലെ മദ്‌റസ അറേബ്യ മാനേജര്‍ ഹാജി സയ്യിദ് തഹ്‌വാര്‍ ഹുസൈന്‍ പറഞ്ഞു. എന്നിട്ടും തങ്ങളെ സംശയത്തോടെ കാണുന്നത് ദൗര്‍ഭാഗ്യകരവും അപലപനീയമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണെന്ന് ഓള്‍ ഇന്ത്യ ടീച്ചേഴ്‌സ് അസോസിയേഷന്‍ മദ്‌റസ അറേബ്യ ജനറല്‍ സെക്രട്ടറി ഹാഫിസ് നസ്രെ അസ്ലം ഖാദ്രി പറഞ്ഞു. ദേശസ്‌നേഹവും സാഹോദര്യവുമാണ് മദ്‌റസയില്‍ പഠിപ്പിക്കുന്നതെന്ന് ഒരു വസ്തുതയാണ്.
ദേശീയ ആഘോഷങ്ങള്‍ വലിയ രീതിയില്‍ തന്നെയാണ് ആചരിക്കാറ്. പക്ഷെ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത് ഭരണകൂടത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  22 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  22 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  22 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  22 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago