ഹിന്ദി മനസുകളെ കൂട്ടിയിണക്കുന്ന കണ്ണി: ഉപുല്‍ രഞ്ജിത്ത്
മട്ടന്നൂര്‍: ദേശഭേദങ്ങളെ ലംഘിച്ച് ജനമനസുകളെ കൂട്ടിയിണക്കുന്ന കണ്ണിയാണ് ഹിന്ദിയെന്ന് പ്രൊഫ.ഉപുല്‍ രഞ്ജിത്ത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജ് ഹിന്ദി വകുപ്പ് അലുംനി അസോസിയേഷനുമായി ചേര്‍ന്ന് നടത്തുന്ന 'ഹിന്ദി സാഹിത്യ ചര്‍ച്ചയുടെ വിവിധ തലങ്ങള്‍' ത്രിദിന അന്തര്‍ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രോ.വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ഡോ. ടി.എല്‍ രമാദേവിയുടെ അധ്യക്ഷതയില്‍ പ്രൊഫ. നാംദേവ്, പ്രൊഫ. ശശിധരന്, പ്രൊഫ. വിജയകുമാരന്‍, ഡോ. വി. കുമാരന്, പ്രൊഫ. പി. രവി, ഡോ. സി. പദ്മനാഭന്, ഡോ. പി.
ലേഖ, കൃഷ്ണന് വേങ്ങയില്‍, നാരായണന്, ടി. രവികൃഷ്ണന്‍, പി.ടി. മുരളീധരന് സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം കാലടി വാഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."