ലജ്നത്തുല്‍ മുഹമ്മദിയ്യ മെറിറ്റ് ഈവനിങ്
ആലപ്പുഴ: വിദ്യാഭ്യാസ രംഗത്ത് എല്ലാ സമൂഹവും ഒരു പോലെ വളര്‍ച്ച പ്രാപിച്ചാല്‍ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കൂവെന്ന് മന്ത്രി ജി. സുധാകരന്.
ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ലജ്നത്തുല്‍ മുഹമ്മദിയ്യ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ലജ്നത്തുല്‍ മുഹമ്മദിയ്യ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ലജ്നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ പട്ടണത്തിലെ വിവിധ സ്കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി., പ്ലസ്ടു, സി.ബി.എസ്.ഇ. എന്നീ വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മന്ത്രി അവാര്‍ഡ് വിതരണം ചെയ്തു. നഗരസഭാ പദ്ധതിയുടെ ഭാഗമായ ആര്.ഒ. പ്ലാന്റിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് നിര്‍വ്വഹിച്ചു.
അഡ്വ. ജി. മനോജ് കുമാര്‍, എം. കൊച്ചുബാവ, എസ്.എം. ഷെരീഫ്, എം.കെ. നവാസ്, റ്റി.എ. അഷറഫ് കുഞ്ഞാശാന്‍, പി. ഖദീജ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ ഷംസുദ്ധീന് സ്വാഗതവും എം.എം. ഷെരീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."