സി.പി.എം. ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുക്കണമെന്ന്
കായംകുളം: സി.പി.എം. ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വിനി ദേവ് നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പത്തിയൂരില്‍ സി.പി.എം.നേതാവിനെതിരെ ഇറക്കിയ നോട്ടീസിന്റെ പിതൃത്വം ബി.ജെ.പി.യില്‍ ആരോപിച്ച് നേരത്തെ നടത്തിയ യോഗത്തില്‍ നോട്ടീസിറക്കിയവനെ കണ്ടാല്‍ അവന്റെ കാര്യം പോക്കാണെന്ന് ' സി.പി.എം. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.
ഇതനുസരിച്ചാണ് ഡി.വൈ.എഫ്.ഐ.നേതാവിനെ പുറത്താക്കിയതും കൊലപ്പെടുത്താന്‍ ശ്രമിച്ചതും.ഇതിനാല്‍ സജി ചെറിയാനെ ഒന്നാം പ്രതിയാക്കി കേസെടുത്തു അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.ആരോപണ വിധേയനായ സി.പി.എം. നേതാവിനെ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ കേസെടുക്കണം.
നിരവധി കേസുകളില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ.നേതാവ് ഷാനിനെതിരെയും ഷാനിനെ വെട്ടിയവരെയും അറസ്റ്റു ചെയ്യണം.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി.പി.എമ്മിന്റെ മറവില്‍ ഒരു പറ്റം ആളുകളുടെ അനധികൃത സ്വത്തുസമ്പാദനവും അധികാര ദുര്‍വിനിയോഗവുമാണ് പത്തിയൂരിനെ സംഘര്‍ഷ മേഖലയാക്കി മാറ്റുന്നത്.
സി.പി.എം.ഗ്രൂപ്പിന്റെ പേരില്‍ ക്വട്ടേഷന്‍സംഘങ്ങളെ വളര്‍ത്തി വരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷാനിന്റെ കൈവിരലുകള്‍ വെട്ടിയതെന്നും ഇവര്‍ ആരോപിച്ചു.
നിയോജക മണ്ഡലം സെക്രട്ടറിമാരായ എസ്.ജയകൃഷണന്‍, കെ.രാജേഷ്, ട്രഷറാര്‍ രജിതാലയം രവീന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."