യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനുനേരെ കല്ലേറ്
തൃശൂര്‍: തിരുവനന്തപുരത്ത് നടക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രയുടെ സമാപന സമ്മേളത്തിന് പോവുകയായിരുന്ന ടുറിസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ്. ഇന്നലെ രാത്രി 12.45ഓടെ ദേശിയപാത-66 വാടാനപ്പള്ളി പുതുക്കുളങ്ങരയിലായിരുന്നു ബസ്സിനുനേരെ കല്ലേറ് നടന്നത്. മലപ്പുറം മാറാക്കരയിലുള്ള യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് ബസിലുണ്ടായിരുന്നത്. മൂന്നംഗ സംഘംബസ്സിന്റെ നേര്‍ക്ക് കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ ബസിന്റെ ഇടത് ഭാഗത്തെ ചില്ല് പൂര്‍ണമായും മുന്നിലെ ചില്ല് ഭാഗികമായും തകര്‍ന്നു. ജനലിനരികില്‍ ഇരിന്നിരുന്ന പ്രവര്‍ത്തകരില്‍ ഒരാളുടെ തലക്കും മറ്റൊരു പ്രവര്‍ത്തകന്റെ കാലിനും പൊട്ടിയ ചില്ല് തട്ടി സാരമായി പരുക്കേറ്റു. അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ വാടാനപ്പള്ളി പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."