HOME
DETAILS

നിയോലിബറല്‍ ഇന്ത്യയിലെ മുസ്‌ലിം ജീവിതം

  
backup
August 13 2017 | 00:08 AM

neo-liberal-india-muslim-life

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപതാണ്ട് തികഞ്ഞിരിക്കുന്നു. ഒന്നര പതിറ്റാണ്ടു കാലത്തെ ബ്രിട്ടീഷ് അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ നടന്ന അധികാര കൈമാറ്റം ലോക ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ സംഭവമായിട്ടാണു വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യാധിപതികളെ രക്തരഹിതമായ വിപ്ലവസമരത്തിലൂടെ അടിയറവു പറയിച്ച ഒരു ജനത ചെയ്ത ആ ജനമുന്നേറ്റത്തിനു നേതൃത്വം വഹിച്ച മഹാത്മാ ഗാന്ധിയെയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെയും സമാനതകളില്ലാത്ത ഒരു ചരിത്ര കാലഘട്ടത്തിന്റെ ശില്‍പികളായിട്ടാണ് ലോകമൊട്ടുക്കും വിലയിരുത്തപ്പെട്ടത്.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനസമരങ്ങള്‍ സാമ്രാജ്യത്വാധിപന്മാര്‍ക്കെതിരേ സായുധ പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് അഹിംസയിലധിഷ്ഠിതമായ ജനാധിപത്യ സമരായുധങ്ങളുപയോഗിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വിജയത്തിലേക്കു കുതിച്ചത്. ഈ വിജയത്തിനാസ്പദമായ മറ്റു ചരിത്ര-രാഷ്ട്രീയ ഘട്ടങ്ങള്‍ എന്തു തന്നെയായിരുന്നാലും സമാധാനപരമായ അധികാര കൈമാറ്റമെന്നത് അന്നത്തെ സാഹചര്യത്തില്‍ ഒരു അസാധാരണ സംഭവം തന്നെയായിരുന്നു. ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിമോചനപോരാട്ടങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിജയം വലിയ പ്രചോദനവും ഊര്‍ജവും പകര്‍ന്നുനല്‍കുകയുണ്ടായി. ഇങ്ങനെ ലോകപ്രശസ്തമായ രീതിയില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യവും സ്വതന്ത്ര ഇന്ത്യന്‍ ഭരണകൂടം നല്‍കിയ വാഗ്ദാനങ്ങളും എത്രത്തോളം സാക്ഷാല്‍ക്കരിക്കപ്പെട്ടുവെന്ന് സ്വയം വിമര്‍ശനാത്മകമായി പുനഃപരിശോധിക്കാനും തദനുസൃതമായി രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയെ ത്വരിതപ്പെടുത്താനും സ്വയം സന്നദ്ധതയെ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷങ്ങളും.
ഈ വര്‍ഷം നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അഭിമാനപുളകിതരാകേണ്ടതിനു പകരം ലജ്ജ കൊണ്ടു തലതാഴ്‌ത്തേണ്ട അവസ്ഥയാണു സംജാതമായിരിക്കുന്നത്. പാരതന്ത്ര്യത്തെക്കാള്‍ ഭീകരമായ അടിച്ചമര്‍ത്തലുകള്‍ അനുദിനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും മുഖത്തുനോക്കി ഇന്ത്യന്‍ സ്വാതന്ത്ര്യം മഹത്തരമാണെന്നു പറയാന്‍ ആര്‍ക്കാണു സാധിക്കുക? രാജ്യത്തിന്റെ നാനാഭാഗത്തും മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഉള്‍ക്കരുത്ത് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മതേതര ജനാധിപത്യ ഭരണഘടനാ തത്വങ്ങള്‍ പരിരക്ഷിക്കപ്പെടുന്നുവെന്ന് എങ്ങനെയാണ് കരുതാനാകുക? ഹാദിയയെയും ആയിശയെയും സാക്ഷിനിര്‍ത്തി നമുക്ക് എങ്ങനെയാണു വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തികള്‍ നിശ്ചയിക്കാനാകുക? മതേതര ജനാധിപത്യത്തെ വിവാദ വിഷയമാക്കിത്തീര്‍ക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതിന്റെ ആപല്‍സൂചനകളാണ് വ്യത്യസ്ത സംഭവങ്ങളിലൂടെ അനുദിനം പ്രകടമായിക്കൊണ്ടിരിക്കുന്നത്.


മതേതര ജനാധിപത്യം ഇന്ത്യയിലെന്നല്ല ലോകത്തെല്ലായിടത്തും, പരസ്പര വിരുദ്ധമായ രണ്ടു ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണു മുന്നോട്ടുപോകുന്നത്. ഭൂരിപക്ഷവാദവും ന്യൂനപക്ഷത്തിന്റെ ചെറുത്തുനില്‍പ്പും എന്ന രണ്ടു രാഷ്ട്രീയപക്ഷങ്ങളിലൂടെയാണ് ഈ വിരുദ്ധശക്തികള്‍ സക്രിയമാകുന്നത്. മതേതര ജനാധിപത്യത്തെ ഭൂരിപക്ഷവാദത്തിന്റെ മേല്‍ക്കോയ്മയ്ക്കു വശംവദമാകാതെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ ന്യൂനപക്ഷങ്ങളുടെ ചെറുത്തുനില്‍പ്പ് നിര്‍ണായകമാണ്. ഈ ചെറുത്തുനില്‍പ്പ് ദുര്‍ബലമാകുന്നിടത്തെല്ലാം മതേതര ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്നത് ഒരു ചരിത്ര വസ്തുതയാണ്. ന്യൂനപക്ഷങ്ങള്‍ എത്ര ചെറുതായാലും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അധികാര നിര്‍വഹണകേന്ദ്രങ്ങളില്‍ അതിന്റെ സമ്മര്‍ദങ്ങള്‍ പ്രതിഫലിക്കുന്നതിനുസരിച്ചാണു ഭരണകേന്ദ്രങ്ങള്‍ ജനാധിപത്യത്തിന്റെ ഭൂരിപക്ഷ-ന്യൂനപക്ഷ സന്തുലിതത്വം ഉറപ്പുവരുത്താന്‍ നിര്‍ബന്ധിതരാകുന്നത്. വാസ്തവത്തില്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ സന്തുലിതത്വവും തല്‍ഫലമായി ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷവാദത്തിന്റെ അതിക്രമങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ആത്മപരിശോധനയ്ക്കു നിര്‍ബന്ധിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷങ്ങള്‍ എന്ന നിലക്ക് ഭരണഘടനാദത്തമായ സംരക്ഷണമുണ്ടെങ്കിലും രാഷ്ട്രീയ സമുദായമായി (Political Community) സ്വയം പരിണമിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇനിയും സാധ്യമായിട്ടില്ലാത്തത് എന്തുകൊണ്ട് എന്നു സ്വയം ചോദിക്കേണ്ടതുണ്ട്.
പശുമാംസത്തിന്റെ പേരിലും പാകിസ്താന്റെ പേരിലും ഇന്ത്യയിലെ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുമ്പോള്‍, സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യത്തിനുശേഷവും രാഷ്ട്രത്തിനുവേണ്ടി അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ച ഒരു ജനതയാണ് തങ്ങളെന്ന ചരിത്രബോധം ഉയര്‍ത്തിപ്പിടിക്കുന്നതിലും അത് പൊതുമണ്ഡലത്തിലെത്തിക്കുന്നതിലും മുസ്‌ലിംകള്‍ക്കു സംഭവിച്ച പരാജയത്തിന്റെ പ്രതിഫലനങ്ങള്‍ കൂടി അതില്‍ ദൃശ്യമാകുന്നുണ്ട്. ഈസ്റ്റിന്ത്യാ കമ്പനിക്കെതിരേ പതിനെട്ടാം നൂറ്റാണ്ടില്‍ പടനയിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ വെടി മുഴക്കിയവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്വതന്ത്ര്യ സമരം തുടങ്ങുന്നതിനു മുന്‍പുതന്നെ ലോകം ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ വാഞ്ഛ അറിയുന്നത് 1857നു മുന്‍പ് ഉയര്‍ന്നുവന്ന ഇത്തരം പോരാട്ടങ്ങളിലൂടെയാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു പിന്നീടു വന്ന സമരങ്ങളൊക്കെയും.


സാമ്രാജ്വത്വവിരുദ്ധ സമരത്തില്‍ സര്‍വം ത്യജിക്കാന്‍ തയാറായ ഒരു ജനതയാണ് ഇന്ന് ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന വസ്തുത അറിയാത്തവരായിരിക്കും നൂറ്റിമുപ്പതു കോടി ജനങ്ങളില്‍ അധികവും. ഇത്തരം യാഥാര്‍ഥ്യങ്ങളെ തമസ്‌കരിച്ചുകൊണ്ടാണ് സ്വാതന്ത്ര്യ സമരകാലത്ത് സാമ്രാജ്യത്വ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഫാസിസ്റ്റു ശക്തികള്‍ മുസ്‌ലിം വിരോധം ഊതിപ്പെരുപ്പിക്കാന്‍ നോക്കുന്നത്. അന്ന് ഈ പക്ഷം ബ്രിട്ടീഷ് പക്ഷത്തായിരുന്നെങ്കില്‍, ഇന്നവര്‍ ഇന്ത്യയുടെ സാമ്പത്തിക-സംാസ്‌കാരിക മേഖലകളെ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ നവലിബറലിസത്തിന്റെ സഖ്യകക്ഷികളാണ്. നവലിബറലിസം കാലുറപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ബാബരി ധ്വംസനം എന്ന ഹീനകൃത്യം വിജയകരമായി നടപ്പാക്കിയതെന്നു നോക്കണം. ബാബരി പള്ളി അടിച്ചുതകര്‍ത്തതു പോലെ മുസ്‌ലിംകളെയും തകര്‍ത്തുതരിപ്പണമാക്കുമെന്നു പരസ്യമായി നോട്ടിസുകളും ലഘുലേഖകളും വിതരണം ചെയ്തുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് പോലെയുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടും മൗനം അവലംബിച്ച ഒരു മതേതരപക്ഷമാണ് ഇന്ന് ഇന്ത്യയിലുള്ളത്. നിയോ ലിബറല്‍ കാലത്തിന്റെ ഒരു സവിശേഷതയാണിത്.
ഇന്ത്യന്‍ സ്വാതന്ത്ര്യം കൈവിട്ടുപോകുകയാണ്. ജനങ്ങളെ പരസ്പരം ശത്രുതയില്‍ തളച്ചിടുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ കൊടികുത്തി വാഴുന്നതിന് രാജ്യം ഇപ്പോള്‍ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നു. ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തെ അനിവാര്യമാക്കിത്തീര്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണിതു നമ്മെ നയിക്കുന്നത്. ന്യൂനപക്ഷ ജീവിതം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് വരാനിരിക്കുന്ന ഈ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പേറ്റുനോവാണ്. ഇന്ത്യാ ചരിത്രം ഒരിക്കല്‍കൂടി മുസ്‌ലിംകളെ ഉറ്റുനോക്കുകയാണ്.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  22 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  22 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  22 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  22 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago