യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് ജീവപര്യന്തം
മംഗളൂരു: യുവാവിനെ പുഴയില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ രണ്ടു പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാവൂരിലെ സുരേഷി(38)നെ കൊലപ്പെടുത്തിയതിനാണ് ബണ്ട്വാള്‍ നാവൂര് സ്വദേശികളായ ഹരീഷ് കോട്യാന് (കോടി പൂജാരി, 45), ഹേമചന്ദ്ര (ഗുരു, 24) എന്നിവരെ കോടതി ശിക്ഷിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. ബോവിലപ്പാടിയില് നേത്രാവതി പുഴയിലാണ് സുരേഷിനെ സംഘം മുക്കിക്കൊലപ്പെടുത്തിയത്. കേസില്‍ അഞ്ചു പേരെ പൊലിസ് പ്രതിചേര്‍ത്തിരുന്നുവെങ്കിലും മൂന്നു പേരെ തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. നീലപ്പ പൂജാരി (56), വെര്സന്ത് (40), രമേഷ് (29) എന്നിവരെയാണ് വെറുതെ വിട്ടത്. സംഭവ ദിവസം സുരേഷിന്റെ വീട്ടില്‍ ഒരു ചടങ്ങ് നടന്നിരുന്നു. ഇതിനു പിന്നാലെ സുഹൃത്തുക്കള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്ന ഹരീഷ് കോട്യാന് മറ്റുള്ളവരുടെ സഹായത്തോടെ സുരേഷിനെ മുക്കിക്കൊലപ്പെടുത്തിയതെന്നാണ് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ടു എന്നാണ് പ്രതികള്‍ പ്രചരിപ്പിച്ചത്.എന്നാല്‍ മൃതദേഹത്തില്‍ കണ്ട പരുക്കുകള്‍ സംശയം ഉയര്‍ത്തിയിരുന്നു.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിശദമായ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."