ട്രെയിന്‍ അപകടത്തില്‍ കാലുകള്‍ നഷ്ടമായ യുവതിയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു
കൊല്ലം: ട്രെയിന്‍ അപകടത്തില്‍ കാലുകള്‍ നഷ്ടമായ യുവതി ഒടുവില്‍ ഗാന്ധിഭവന്റെ സ്‌നേഹത്തണലിലേയ്ക്ക്. കിളികൊല്ലൂര്‍ പുന്തലത്താഴം നേതാജി നഗര്‍ പഞ്ചായത്തുവിള വീട്ടില്‍ ലേഖ (34)യ്ക്കാണ് ഗാന്ധിഭവന്‍ സംരക്ഷണമേകിയത്. ചിന്നക്കട എഫ്.സി.ഐ ഗോഡൗണിനു സമീപം കഴിഞ്ഞ സെപ്റ്റംബര്‍ 19ന് രാവിലെ റെയില്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ഉണ്ടായ അപകടത്തിലാണ് ലേഖയുടെ കാലുകള്‍ നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് ഇടതുകാല്‍ മുട്ടിന് താഴേക്കും വലതുകാല്‍പ്പാദവും നഷ്ടമായി. രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് വര്‍ഗീസിനും പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്്ക്കുശേഷം കഴിഞ്ഞ ഒന്നരമാസമായി ഇവര്‍ കിളികൊല്ലൂര്‍ രേണുക ഭവനില്‍ ബാബുവിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ലേഖ ആറുവര്‍ഷത്തോളമായി വര്‍ഗീസിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇവര്‍ക്ക് ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ടെങ്കിലും ഇരവിപുരത്തുള്ള ഒരു കോണ്‍വെന്റില്‍ നിന്നാണ് പഠിക്കുന്നത്. വര്‍ഗീസുമായുള്ള ബന്ധത്തോടെ ഇവരെ വീട്ടുകാരും ഉപേക്ഷിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഗീസിനും ലേഖയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ഗാന്ധിഭവനിലെത്തിക്കുന്നത്. എം. നൗഷാദ് എം.എല്‍.എ, കൊല്ലം സിറ്റി വനിതാസെല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ശുപാര്‍ശപ്രകാരം കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി, കിളികൊല്ലൂര്‍െപാലിസ്, സാമൂഹ്യപ്രവര്‍ത്തകരായ സക്കീര്‍ സുസൈന്‍, ഉത്രാടം സുരേഷ് ഗാന്ധിഭവന്‍ കോ ഓര്‍ഡിനേറ്റര്‍ സിദ്ദിഖ് മംഗലശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ ലേഖയെ ഏറ്റെടുത്ത് ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."