തങ്ക അങ്കി ചാര്‍ത്തി ദീപാരാധന ഇന്ന്; കനത്ത സുരക്ഷ
സന്നിധാനം: ശബരിമലയില്‍ ഇന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. ആറന്മുളക്ഷേത്രത്തില് നിന്നും പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. അവിടെ നിന്നു ദേവസ്വം അധികൃതര്‍ സ്വീകരിച്ച് പമ്പ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. 3.30ന് സന്നിധാനത്തിലേക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.
മണ്ഡല പൂജാവേളയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കിയാണ് രഥത്തില്‍ ആഘോഷത്തോടെ കൊണ്ടുവരുന്നത്.
കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അയ്യപ്പന്മാര് മല ചവിട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."