വിവാദ വിപ്ലവ ഗാനവുമായി എ.ബി.വി.പി കാംപസുകളിലേക്ക്
തിരുവനന്തപുരം: വിവാദ വിപ്ലവ ഗാനവുമായി എ.ബി.വി.പി കാംപസുകളിലേക്ക്. 'പടപൊരുതണം... കടലിളകണം... വെട്ടി തലകള്‍ വീഴ്ത്തണം... ചുടുചോര കൊണ്ട് നമ്മള്‍ ഇനി നടനമാടണം' എന്നാണ് വിവാദ ഗാനത്തിലെ വരികള്‍. ചങ്ങനാശ്ശേരി എന്‍.എസ്.എസ് ഹിന്ദു കോളജിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന ഈ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
രാമന്‍ സീതയെ രാവണനില്‍നിന്ന് മോചിപ്പിക്കുന്നതാണ് പാട്ടിന്റെ ഇതിവൃത്തം. പുതിയ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ ആയുധങ്ങള്‍ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനുമുള്ള ആഹ്വാനമാണ് പാട്ടിലുള്ളത്. എ.ബി.വി.പിയെ സംരക്ഷിക്കുന്നത് ക്ഷത്രിയ രക്തമുള്ളവരാണെന്ന ചിന്തയുണര്‍ത്തിവിടുകയും ചെയ്യുന്നു. ഇത് കാംപസുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കൊലപാതക രാഷ്ട്രീയത്തെ പരസ്യമായി കാംപസുകളില്‍ പ്രചരിപ്പിക്കുന്ന എ.ബി.വി.പിക്കെതിരേ എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ പാട്ടില്‍ തന്നെ അവരുടെ ലക്ഷ്യമുണ്ടെന്നാണ് എസ്.എഫ്.ഐ പറയുന്നത്.
യൂട്യൂബില്‍ ഇതുവരെ 17,459 പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ജൂണ്‍ 30ന് അപ്‌ലോഡ് ചെയ്ത വിഡിയോ 42 പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."