എ.ഐ.എസ്.എഫ് സമ്മേളനത്തില്‍ മാവോവാദികള്‍ക്കും അനുശോചനം
കണ്ണൂര്‍: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച രക്തസാക്ഷി പ്രമേയത്തില്‍ മാവോവാദികള്‍ക്കും അനുശോചനം. നിലമ്പൂരില്‍ പൊലിസ് വെടിവച്ചുകൊന്ന മാവോവാദി നേതാക്കളായ അജിതയ്ക്കും കുപ്പുദേവരാജനുമാണ് അനുശോചനം രേഖപ്പെടുത്തിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് പൊലിസ് നടത്തിയ വെടിവയ്പിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. നിരായുധരായ ഇവരെ പൊലിസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് നേരത്തേ മാതൃസംഘടനയായ സി.പി.ഐയും ആരോപിച്ചിരുന്നു.
സമ്മേളനത്തിന് സ്വാഗതം പറഞ്ഞ സി.പി.ഐ നേതാവ് പി. സന്തോഷ്‌കുമാര്‍ 1934ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് എ.ഐ.എസ്.എഫിന്റെ പ്രഥമ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തതെന്ന് അനുസ്മരിച്ചു.
മഹാത്മാഗാന്ധിയടക്കമുള്ള നേതാക്കളുടെ ത്യാഗത്തെ കേന്ദ്രസര്‍ക്കാര്‍ മറയിടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മതേതരശക്തികള്‍ ഒന്നിക്കേണ്ട അവസരമായിട്ടും ചിലര്‍ ഇതു മനസിലാക്കുന്നില്ലെന്നും പരോക്ഷമായി സി.പി.എമ്മിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കാംപസുകളില്‍ എസ്.എഫ്.ഐ നടപ്പാക്കുന്നത് ഫാസിസമാണെന്ന രൂക്ഷ വിമര്‍ശനവും കണ്ണൂരില്‍ നടന്നുവരുന്ന സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. എസ്.എഫ്.ഐയും എ.ബി.വി.പിയും ഒരേപോലെയാണെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയ്ക്ക് തടസമാകുന്നത് എസ്.എഫ്.ഐ നിലപാടുകളാണ്. യു.ഡി.എഫ് സര്‍ക്കാര്‍ കാണിച്ച അനുഭാവസമീപനംപോലും വിദ്യാര്‍ഥി സംഘടനകളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നില്ല.
അധികാരത്തിലേറി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ മരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം ഇടതുസര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. എ.ബി.വി.പിയുടെ നിലപാടിനെതിരേ പ്രതികരിക്കുന്ന എസ്.എഫ്.ഐ, അവര്‍ക്ക് സ്വാധീനമുള്ള കോളജുകളില്‍ സമാന സമീപനമാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം എം.ജി കോളജില്‍ എ.ബി.വി.പിയുടെ ഫാസിസ്റ്റ് നിലപാടാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെങ്കില്‍ കേരളത്തിലെ മറ്റ് 64 കാംപസുകളില്‍ എസ്.എഫ്.ഐക്ക് ഇതേ നിലപാടാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."