HOME
DETAILS

സുദാന്‍ ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകരും

  
backup
December 27 2018 | 20:12 PM

%e0%b4%b8%e0%b5%81%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%a4%e0%b5%8d

 


ഖാര്‍ത്തൂം: സുദാനില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിനു പിന്തുണയുമായി മാധ്യമപ്രവര്‍ത്തകരും സമരം ആരംഭിച്ചു. ജനാധിപത്യവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ മൂന്നു ദിവസത്തെ സമരമാണ് സുദാനിലെ മാധ്യമപ്രവര്‍ത്തക യൂനിയന്‍ നടത്തുന്നത്.
പത്രങ്ങള്‍ കണ്ടുകെട്ടല്‍, മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള അടിച്ചമര്‍ത്തല്‍, സെന്‍സര്‍ഷിപ്പ് തുടങ്ങിയവക്കെതിരേയും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
റൊട്ടിയുടെ വിലവര്‍ധനവിനെതിരേ ഡിസംബര്‍ 19നാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. 29 വര്‍ഷമായി അധികാരത്തിലുള്ള പ്രസിഡന്റ് ഉമര്‍ ബഷീര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്നാണ് സുദാന്‍ അധികൃതര്‍ അറിയിച്ചത്. ആക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടെന്നും 88 പേര്‍ക്ക് പരുക്കേറ്റെന്നും ഭരണകക്ഷി അംഗമായ പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു.
എന്നാല്‍ പൊലിസ് ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്.
തിങ്കളാഴ്ച മുതല്‍ സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രതിഷേധത്തിനായി തെരുവിലിറങ്ങണമെന്ന് ജനങ്ങളോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഭരണകൂടത്തെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതുവരെ പ്രക്ഷോഭത്തില്‍ സുദാന്‍ ജനത പങ്കാളികളാവണമെന്ന് സുദാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു.
സമരം ആരംഭിച്ചതു മുതല്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്രാമങ്ങളില്‍നിന്നാണ് പ്രതിഷേധങ്ങള്‍ക്കു തുടക്കമിട്ടത്. പിന്നീട് തലസ്ഥാനമായ ഖാര്‍ത്തൂമിലേക്ക് വ്യാപിക്കുകയായിരുന്നു.
റൊട്ടിയുടെ വില ഇരട്ടിയായി വര്‍ധിപ്പിച്ച നടപടിയാണ് സമരത്തിനു കാരണമായത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യഥാര്‍ഥ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് 1989 മുതല്‍ അധികാരത്തിലുള്ള ഉമര്‍ ബഷീര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും പിന്‍മാറാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago