രാജസ്ഥാനില്‍ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി
ജെയ്പൂര്‍: കഴിഞ്ഞ 24ന് അധികാരത്തിലേറിയ രാജസ്ഥാനിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പു വിഭജനം ഇന്നലെ പൂര്‍ത്തിയായി.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബുധനാഴ്ച രാത്രി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് വകുപ്പു വിഭജനത്തില്‍ ധാരണയായത്.
ധനകാര്യം, ആഭ്യന്തരം എന്നിവയില്‍ തട്ടിയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.
നീണ്ട ചര്‍ച്ചക്കൊടുവില്‍ ഉണ്ടാക്കിയ ധാരണയ്ക്കൊടുവില്‍ ഇന്നലെ ഗവര്‍ണര്‍ കല്യാണ്‍ സിങിന് മന്ത്രിമാരുടെ വകുപ്പു വിഭജനം സംബന്ധിച്ചുള്ള കത്തു നല്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ധനകാര്യം, ആഭ്യന്തരം, എക്സൈസ്, പദ്ധതി രൂപീകരണം, സംസ്ഥാന ഇന്റലിജന്‍സ്, ഐ.ടി, പൊതുഭരണം അടക്കം ഒന്‍പത് വകുപ്പുകളുടെ ചുമതലയാണുള്ളത്. സച്ചിന് പൈലറ്റിനാകട്ടെ അഞ്ചു വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."