നീറ്റ്: ഈ വര്‍ഷം തമിഴ്നാടിനെ ഒഴിവാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍- ദന്തല്‍ കോളജുകളിലേക്കുള്ള ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രസ് ടെസ്റ്റ്) പരീക്ഷയില്‍ നിന്ന് ഈ വര്‍ഷത്തേക്ക് തമിഴ്നാടിനെ ഒഴിവാക്കി. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രി നിര്‍മലാ സിതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഒരു വര്‍ഷത്തെ ഇളവ് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കുകയാണെങ്കില്‍ കേന്ദ്രം അതിന് അംഗീകാരം നല്കാന് തയാറാണെന്നും നിര്‍മല സിതാരാമന് പറഞ്ഞു.
കഴിഞ്ഞ ദിവസം നീറ്റില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പളനിസാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സംസ്ഥാനത്ത് 90 ശതമാനത്തിലധികം വിദ്യാര്‍ഥികളും പഠിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലാണ്. അതുകൊണ്ട് തന്നെ സി.ബി.എസ്.സി സിലബസ് അടിസ്ഥാനമാക്കി നടത്തുന്ന നീറ്റ് പരീക്ഷയില്‍ യോഗ്യത തെളിയിക്കുന്നതിന് ഈ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."