ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത്: സെന്‍കുമാര്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയപ്പോഴാണു പൊലിസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്നു മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. പേരൂര്‍ക്കടയില്‍ ഒരു വീട്ടില്‍ ഉപകരണങ്ങല്‍ സ്ഥാപിച്ചായിരുന്നു അത്. അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസായിരുന്നു. തനിക്കെതിരെ ഇപ്പോള്‍ പല വ്യാജ ആരോപണങ്ങളും വരുന്നതായും സെന്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ബി.ജെ.പി നവാഗതനേതൃസമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി സെന്‍കുമാര്‍ ഡിജിപി ആയിരുന്ന കാലത്ത് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ എല്ലാവരും സംഘികളാകും. സേവാഭാരതിയുടെ ചടങ്ങിന് ഇനിയും പോകും. കുറേ അധികം മനുഷ്യസ്‌നേഹികളുള്ള സംവിധാനമാണു സേവാഭാരതിയെന്ന് സെന്‍കുമാര്‍ പറഞ്ഞു.
ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്കു ഭരണത്തുടര്‍ച്ച വേണം. 2019നു പുറമെ 2024ലും മോദി പ്രധാനമന്ത്രിയായി വരണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."