HOME
DETAILS

മുത്തലാഖ് ബില്ല് ചര്‍ച്ചയാവുമ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയിലില്ലാത്തത് വിവാദമാവുന്നു

  
backup
December 28, 2018 | 11:01 AM

pk-kunhalikkutty-triple-talaq-bill

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യുകയും ബില്ല് പാസാക്കുകയുമുണ്ടായ സമയത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഇല്ലാത്തത് വിവാദമാവുന്നു. വളരെ സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടെടുപ്പിനോ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീഗ് അണികളില്‍ നിന്ന് തന്നെ ഉയരുന്നത്.

മുത്തലാഖ് ബില്ല് വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്നും പാസാക്കുമെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്തതാണ്. ഇതനുസരിച്ച് ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതടക്കം വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസും തലേന്ന് രാത്രി യോഗം ചേര്‍ന്ന് സഭയില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുകയും ശക്തമായ രീതിയില്‍ ഇടപെടുകയും ചെയ്തു.

കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ആര്‍.എസ്.പി എം.പിയായ എന്‍.കെ പ്രേമചന്ദ്രനുമാണ് ബില്ലിനെ ശക്തിയുദ്ധം എതിര്‍ത്തത്.

വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ സി.പി.എം, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് അംഗങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ സഭയില്‍ എത്താത്തതും വലിയ വിവാദമായിരുന്നു. വിമാനം വൈകിയെന്ന കാരണത്താല്‍ അന്ന് കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുല്‍ വഹാബ് എം.പിക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനായിരുന്നില്ല. തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍, വ്യോമയാന മന്ത്രാലയം ഗൂഢാലോചന നടത്തിയാണ് വിമാനം വൈകിപ്പിച്ചതെന്ന പരാതിയും ഇവര്‍ നല്‍കിയിരുന്നു.

മുത്തലാഖ് വിഷയത്തില്‍ ലീഗിന് അഭിപ്രായ ഐക്യമില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതായിരിക്കാം കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതെന്ന വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിക്കുന്നു.

വ്യാഴാഴ്ച മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ കല്യാണചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  15 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  15 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  15 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  15 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  15 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  15 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  15 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  15 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  15 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  15 days ago