HOME
DETAILS

2,000 ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ ഹൂതികള്‍ നശിപ്പിച്ചു: യമന്‍ ഔഖാഫ് മന്ത്രാലയം

  
backup
August 14 2017 | 03:08 AM

2000-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa

റിയാദ്: ഹജ്ജിനായി ഒരുങ്ങിയ രണ്ടായിരത്തോളം ആളുകളുടെ പാസ്‌പോര്‍ട്ടുകള്‍ വിമത വിഭാഗമായ ഹൂതി സൈന്യം നശിപ്പിച്ചതായി യമന്‍ ഔഖാഫ് മന്ത്രാലയം പറഞ്ഞു. ഇതോടെ ആളുകള്‍ക്ക് ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നത് മുടങ്ങി.

ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ആളുകളുടെ പാസ്‌പോര്‍ട്ടുകളാണ് നശിപ്പിച്ചതെന്നും വിമത വിഭാഗങ്ങളായ ഹൂതികളും സാലിഹ് വിഭാഗം സൈന്യവുമാണ് ഇത് ചെയ്തതെന്നും ഹജ്ജ് ഉംറ വിഭാഗം ഔഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഖ്തര്‍ റബാഷ് പറഞ്ഞു. ചെക്ക് പോയിന്റുകളില്‍ ഹാജിമാരുടെ പാസ്‌പോര്‍ട്ടുകള്‍ ബലമായി കണ്ടുകെട്ടുകയായിരുന്നുവെന്നും ഇത് മൂലം മക്കയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര അനിശ്ചിതത്വത്തിലായെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."