യുവതിയെ ബലാത്സംഗം ചെയ്ത ശേഷം നാലാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു
ന്യൂഡല്‍ഹി: ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡല്‍ഹി രോഹിണിയിലെ ബീഗംപൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഗുരുതരമായി പരുക്കേറ്റ യുവതി രോഹിണിയിലെ ബി.സ്.എ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി രോഹനെ(22) പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ചുള്ള പൊലിസ് പറയുന്നതിങ്ങനെ. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയും പ്രതിയും ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. സുഹൃത്തുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അച്ഛന്റെ കാര്‍ കൊണ്ടുവരാമെന്നും സുഹൃത്തുക്കളെ താമസസ്ഥലത്ത് കൊണ്ടുപോയി വിടാമെന്നും രോഹന് പറഞ്ഞു. മറ്റു സുഹൃത്തുക്കളോട് കാത്തുനില്ക്കാന് ആവശ്യപ്പെട്ട ശേഷം പെണ്‍കുട്ടിയെയും കൊണ്ട് സമീപത്തുള്ള നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്തേക്ക് കൊണ്ടുപോയി. കാര്‍ അവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പണ്‍കുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മദ്യപിച്ചിരുന്നതായും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും രോഹന് സമ്മതിച്ചിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."