HOME
DETAILS
MAL
മില്‍മ മലബാര്‍ യൂനിയനില്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണം
backup
December 28 2018 | 20:12 PM
കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണസമിതിയുടെ കീഴിലായി. നിലവിലുള്ള യു.ഡി.എഫ് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനാലാണ് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റിവ് ഭരണസമിതിയില്‍ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം.
മലബാര്‍ മേഖലാ ക്ഷീരോല്പാദക യൂനിയനിലേക്കുള്ള തിരഞ്ഞെടുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് കോടതിയില്‍ നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നീണ്ടു പോകുകയാണ്. ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനുള്ളത്. ആദ്യമായിട്ടാണ് മില്‍മയുടെ മലബാര്‍ മേഖലാ ഭരണം അഡ്മിനിസ്ട്രറ്റിവിന് കീഴിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."