HOME
DETAILS

ചക്ക; ആഗോള നയരൂപീകരണത്തിന് ശ്രമിക്കും: അന്താരാഷ്ട്ര ശില്‍പശാല

  
backup
August 14 2017 | 05:08 AM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95-%e0%b4%86%e0%b4%97%e0%b5%8b%e0%b4%b3-%e0%b4%a8%e0%b4%af%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

കല്‍പ്പറ്റ: ചക്കയെ സംബന്ധിച്ച് ഒരു ആഗോള നയരൂപീകരണത്തിന് ശ്രമങ്ങള്‍ ആരംഭിക്കാന്‍ അമ്പലവയലില്‍ ഒരാഴ്ച്ചയായി നടന്നുവന്ന ശില്‍പശാലയില്‍ തീരുമാനമായി. പ്ലാവ് കൃഷി, ചക്കയുടെ സംഭരണം, സംസ്‌ക്കരണം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യ, യന്ത്രോപകരണങ്ങള്‍, ഗുണമേന്മ, പാക്കിങ്, വിപണനം, ബ്രാന്‍ഡിങ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ആശയ കൈമാറ്റം, സാങ്കേതികവിദ്യ കൈമാറല്‍ എന്നിവയില്‍ ഒരു നയം ആവശ്യമാണെന്നും ശില്‍പശാല വിലയിരുത്തി.
ചക്ക ഉല്‍പ്പന്നങ്ങളെ ജനകീയമാക്കുന്നതിന് മറ്റുളളവര്‍ക്ക് പ്രചോദനമാകാനും അന്താരാഷ്ട്ര ചക്കമഹോത്സവ ശില്‍പശാല ഉപകരിച്ചു വെന്ന് ഉഷ്ണമേഖല പഴവര്‍ഗ്ഗ ശൃംഖല തലവന്‍ മുഹമ്മദ് ദേശ ഹാസിം അഭിപ്രായപ്പെട്ടു. രോഗപ്രതിരോധ കാര്യത്തില്‍ ചക്കക്കുള്ള സവിശേഷതകളെപ്പറ്റി ആഗോളാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ പഠനം ആവശ്യമാണെന്നും ചക്കയെന്ന പഴവര്‍ഗ്ഗത്തെക്കുറിച്ചുളള ജനങ്ങളുടെ മനോഭാവത്തില്‍ നിലവിലുളള വിടവ് നികത്തണമെന്നും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു. സംരംഭകര്‍ക്ക് ഗുണമേന്മയുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കണമെങ്കില്‍ കര്‍ഷകര്‍ കൃഷിക്കായി പ്ലാവിന്‍തൈ തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ശ്രദ്ധവേണം.
തൈ നടീല്‍ മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കാനും ശില്‍പശാലയില്‍ ധാരണയായി. ചക്കമഹോല്‍സവത്തില്‍ ഉയര്‍ന്നുവന്ന പഠനങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ ക്രോഡീകരിക്കുമെന്നും പ്രസിദ്ധപ്പെടുത്തുമെന്നും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി രാജേന്ദ്രന്‍ പറഞ്ഞു.
മലേഷ്യയില്‍ നിന്നുള്ള ഡോ.മുഹമ്മദ് ദേശ ഹാസിം, ശ്രീലങ്കയില്‍ നിന്നുളള ഡോ.ചലിന്ദ, ബംഗ്ലാദേശ് കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.എം.എ റഹീം, വിയറ്റ്‌നാമില്‍ നിന്നുള്ള ഡോ.ന്യൂയന്‍ മിങ് ചാവ്യൂ, ബാംങ്കോക്ക് ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ വിഭാഗം മേധാവി നടായ ദുംപായി, ഇന്ത്യയില്‍ നിന്നുള്ള ഡോ. ശിശിര്‍ മിത്ര, ഡോ.ശ്രീപദ്രെ എന്നിവരാണ് അന്താരാഷ്ട്ര ശില്‍പശാലക്ക് നേതൃത്വം നല്‍കിയത്.
ഒമ്പത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 67 വിദഗ്ധരാണ് ഞായറാഴ്ച സമാപിച്ച അഞ്ചു ദിവസത്തെ അന്താരാഷ്ട്ര ശില്‍പശാലയില്‍ പങ്കെടുത്തത്. ആഗസ്റ്റ് 9ന് തുടങ്ങിയ അന്താരാഷട്ര ചക്കമഹോല്‍സവം ഇന്ന് വൈകുന്നേരം സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  21 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  21 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  21 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  21 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  21 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  21 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  21 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  21 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  21 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  21 days ago