എം.ഡി.എഫ് നിരാഹാരം നടത്തി
ന്യൂഡല്‍ഹി: പ്രവാസികളുടെ മൃതദേഹങ്ങള്‍ തൂക്കി വിലയീടാക്കി നാട്ടിലയക്കുന്നതിനെതിരേ മലബാര്‍ ഡവലപ്മെന്റ് ഫോറം ജന്തര്‍മന്ദറില്‍ 24 മണിക്കൂര്‍ നിരാഹാരം നടത്തി. എം.ഡി.എഫ് പ്രസിഡന്റ് കെ.എം ബഷീര്‍, വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാന്, ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്ല കാവുങ്ങല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹം നടന്നത്. രാഷ്ട്ര നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളോട് രാജ്യം കാണിക്കുന്ന മനുഷ്യത്വ വിരുദ്ധമായ സമീപനമാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ്, പാകിസ്താന് തുടങ്ങിയ പല രാജ്യങ്ങളും മൃതദേഹങ്ങള്‍ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്.
രാജ്യത്തിന് കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസ ഇന്ത്യക്കാരോട് കാണിക്കുന്ന ഈ ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ എം.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പു നല്കി. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി നാരങ്ങാ നീര് നല്കി സമരം അവസാനിപ്പിച്ചു. എം.കെ രാഘവന് എം.പി, ഐ.എന്‍.എല്‍ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍, അഡ്വ. അലി മുഹമ്മദ് മാസ്, അഡ്വ. ശാദാബ്ഖാന്, ഡോ. രാജീവ് മേനോന്, വിനോദ് ശര്‍മ , എം.ഡി.എഫ് ഭാരവാഹികളായ അബ്ദുറഹ്മാന് എടക്കുനി, ശൈഖ് ശാഹിദ്, അബ്ദുല്‍ കരീം, സന്തോഷ് കുമാര്‍, ബാബു അബ്ദുല്‍ ഗഫൂര്‍, സി.എന്‍ അബൂബക്കര്‍, കരീം വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു. എം.ഡി.എഫ് നേതാക്കള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."