മനഃപൂര്‍വം അവഗണിച്ചതായി സ്ഥലം എം.എല്‍.എ ഡോ. എം.കെ മുനീര്‍
കോഴിക്കോട്: തൊണ്ടയാട് മേല്‍പാലത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് തന്നെ മനഃപൂര്‍വം അവഗണിച്ചതായി സ്ഥലം എം.എല്‍.എ ഡോ. എം.കെ മുനീര്‍. അവഗണനയില്‍ പ്രതിഷേധിച്ച് അദ്ദേഹം ഉദ്ഘാടനം ബഹിഷ്കരിച്ചു. പ്രതിപക്ഷ എം.എല്‍.എ എന്ന നിലയില്‍ നേരത്തെ പന്നിയങ്കര മേല്‍പാലത്തിന്റെ ഉദ്ഘാടന വേളയിലും ഇങ്ങനെ പെരുമാറിയതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനു താല്പര്യമില്ലാത്തവരെ താഴ്ത്തിക്കെട്ടുന്ന അവസ്ഥയുണ്ട്. തങ്ങളെ രണ്ടാം തരമായാണവര് കാണുന്നത്. നേരത്തെ പ്രശ്നത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ തന്നോടു ചെയ്തത് കടുത്ത തെറ്റാണെന്നായിരുന്നു അന്നു സ്പീക്കര്‍ പ്രതികരിച്ചത്.
ഇപ്പോള്‍ വീണ്ടും അതേ അവഗണന തുടര്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാമനാട്ടുകരയിലെ മേല്‍പാല ഉദ്ഘാടനത്തില്‍ സ്ഥലം എം.എല്‍.എയായ വി.കെ.സി മമ്മദ് കോയയെ പ്രത്യേകം പരിഗണിച്ചു. എന്നാല്‍ ഉദ്ഘാടനശേഷം പ്രദേശം സന്ദര്‍ശിക്കുകയും നാട്ടുകാരുടെ ആഹ്ലാദങ്ങളില്‍ പങ്കാളിയായതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."