HOME
DETAILS

കണ്ണീര്‍ക്കയമാകുന്ന ഗര്‍ത്തങ്ങള്‍; ശ്രദ്ധിക്കുക, കുട്ടികള്‍ നമുക്കൊപ്പം വേണം

  
backup
August 14 2017 | 06:08 AM

vadakkankattu-special-story-kaserkode

 

രാജപുരം പാണത്തൂരിലെ ഇബ്രാഹിമിന്റെ മൂന്നര വയസുള്ള മകള്‍ സന ഫാത്തിമ കഴിഞ്ഞ മൂന്നിനു വൈകുന്നേരം കനത്ത മഴയുള്ള നേരത്താണു കളിച്ചു കൊണ്ടിരിക്കെ നിറയെ വെള്ളമുള്ള ഓവുചാലില്‍ വീണത്. തുടര്‍ന്നു തൊട്ടടുത്ത പുഴയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഏഴു ദിവസത്തെ അഭ്യൂഹങ്ങള്‍ക്കും ദുരൂഹതക്കും വിരാമമിട്ട്, രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തകരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി സനയുടെ മൃതദേഹം പവിത്രം കയത്തില്‍ നിന്നു കോരിയെടുത്തപ്പോള്‍, ഒരു നിമിഷത്തെ അശ്രദ്ധയെയും ഓവുചാല്‍ മൂടാതെ നിലനിര്‍ത്തിയ അധികൃതരുടെ അനാസ്ഥയെയും നമുക്കു കുറ്റം പറയാം.
പക്ഷെ വീടിന്റെ പരിസരത്തെയും നാട്ടിലെയും അപകടക്കെണികളെ ഇല്ലാതാക്കാനും കുരുന്നുകളും മുതിര്‍ന്നവരും അപകടത്തില്‍പ്പെടുന്നതിനു വേണ്ട സുരക്ഷിതത്വം ഒരുക്കാനും അധികൃതര്‍ എന്താണു ചെയ്യുന്നത്..?
കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ ഇത്തിരി ശ്രദ്ധവെക്കാന്‍ നമുക്കെന്തു കൊണ്ടു കഴിയാതെ പോകുന്നു..? ഇതാണ് ഇന്നത്തെ 'വടക്കന്‍ കാറ്റ് ' അന്വേഷിക്കുന്നത്.
ജില്ലയിലെ ചില അപകടക്കെണികള്‍ (കല്ലുവെട്ടു കുഴിയായും വെള്ളക്കെട്ടായും ഉപേക്ഷിച്ച കിണറായും) അധികൃതരുടെയും നാട്ടുകൂട്ടത്തിന്റെയും മുന്നില്‍ വെക്കുന്നു.

കണ്ണു വേണം ചുറ്റിലും; 'സമീപം അപകടമുണ്ട് '

കാസര്‍കോട്/ ബോവിക്കാനം: നിത്യേന സ്‌കൂള്‍ വിദ്യാര്‍ഥികളും അങ്കണവാടിയിലേക്കുള്ള കുട്ടികളുമടക്കം നിരവധിപേര്‍ കാല്‍നടയായി പോകുന്ന വഴിയരികിലുള്ള ആള്‍മറയില്ലാത്ത ജലാശയങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാവുന്നു. ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറുകളും കിണറുകളും എത്രയുണ്ടെന്നതിന് ഒരു കണക്കും ജില്ലാ ഭരണകൂടത്തിന്റെ കൈവശമില്ല. ഓരോ കാലവര്‍ഷത്തിനു മുന്‍പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരോടു മൂടാത്ത കുഴല്‍ക്കിണറുകളും കിണറുകളും കല്ലുവെട്ടു കുഴികളും കണ്ടെത്തി സുരക്ഷ ഒരുക്കണമെന്നു കലക്ടര്‍ ഉത്തരവു നല്‍കാറുണ്ട്. എന്നാല്‍ ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ വിട്ടുകളയുകയാണു പല ഉദ്യോഗസ്ഥരും ചെയ്യുന്നത്.
അഞ്ചു വര്‍ഷത്തിനിടെ 23 മനുഷ്യജീവനുകളാണു പൊലിഞ്ഞത്. ഇതില്‍ അധികവും കല്ലുവെട്ടു കുഴികള്‍ക്കു കമ്പിവേലിയെന്ന സുരക്ഷ സ്വീകരിക്കാത്തതിനാല്‍ മാത്രമാണ്. ഓരോ നാട്ടിലുമുള്ള ഇത്തരം അപകടക്കെണികള്‍ കണ്ടെത്തി മൂടാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുമുണ്ട്.
മുളിയാര്‍, കാറഡുക്ക, ചെങ്കള പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ വഴിയരികിലും വിദ്യാലയങ്ങളുടെയും വീടുകളുടെയും സമീപത്തുമായി അപകട ഭീഷണിയുയര്‍ത്തുന്ന ചാലുകളും കല്ലുവെട്ട് കുഴികളും ആള്‍മറയില്ലാത്ത കിണറുകളും നിരവധിയാണ്. മുളിയാറിലെ മല്ലം ചാലിനരികിലൂടെയുള്ള വീതി കുറഞ്ഞ നടപാതയ്ക്കു ചെങ്കല്ലില്‍ കെട്ടിയ രണ്ടട ി ഉയരത്തിലുള്ള സുരക്ഷ വേലി മാത്രമാണുള്ളത്. ഇതിലൂടെയാണു മദ്‌റസയിലേക്കും അങ്കണവാടിയിലേക്കും പിഞ്ചു കുട്ടികളടക്കമുള്ളവര്‍ നടന്നു പോകുന്നത്.
ചെങ്കല്‍ കൊത്തിയതിനു ശേഷം മൂടാതെ ഉപേക്ഷിച്ചു കിടക്കുന്ന ക്വാറികളില്‍ മഴക്കാലത്ത് വെള്ളം കെട്ടിനിന്നു മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങള്‍ക്കും ഭീഷണിയാവുകയാണ്. ഇത്തരം ആള്‍മറയില്ലാത്ത ജലാശയങ്ങള്‍ക്കു സുരക്ഷാവേലികള്‍ സ്ഥാപിച്ചാല്‍ ഒട്ടറെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
ബദിയഡുക്ക, മധൂര്‍, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളിലും ഉപേക്ഷിക്കപ്പെട്ട 'അപകടക്കെണികള്‍ ' നിരവധിയാണ്.


പുലിമുട്ടുകളിലും വേണം ഒരു കണ്ണ്


തൃക്കരിപ്പൂര്‍: കടലും കായലും കൈകോര്‍ക്കുന്ന വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയര പുലിമുട്ടിലും വേണം കര്‍ശന സുരക്ഷ. കടലും കായലും കൈകോര്‍ക്കുന്നതിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ദിവസവും നൂറുകണക്കിനാളുകളാണു പുലിമുട്ടില്‍ എത്തുന്നത്. ഇവിടെ കടല്‍ രൗദ്രസ്വഭാവം കാണിക്കുന്ന സ്ഥലമാണ്. ഇതു മുഖവിലക്കെടുക്കാതെയാണു ഭൂരിഭാഗം പേരും കടലില്‍ കുട്ടികളടക്കമുള്ളവരെ ഒപ്പംകൂട്ടി കുളിക്കാനിറങ്ങുന്നത്. കരയില്‍ നിന്നു കടലിലേക്ക് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച പുലിമുട്ടില്‍ കുട്ടികളെയും കൂട്ടി നടക്കുന്നതും കടലിനോടു ചേര്‍ന്നു പുലിമുട്ടില്‍ ഇരിക്കുന്നതും പതിവാണ്.
കടലിന്റെ രൗദ്രഭാവത്തില്‍ വെള്ളം പുലിമുട്ടിലേക്ക് ഇരച്ചുകയറുന്നതു പതിവാണ്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ കടലിന്റെ സ്വഭാവത്തെ കുറിച്ചു പറഞ്ഞുകൊടുത്താലും പലരും ഇതു കേട്ടഭാവം കാണിക്കാറില്ല. കഴിഞ്ഞ വര്‍ഷം അധ്യാപകരെ പരിശീലിപ്പിക്കാനെത്തിയ വയനാട് സ്വദേശിയായ അധ്യാപകനും സംഘവും കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രണ്ടുപേര്‍ കടലില്‍ ചുഴിയിലകപ്പെട്ടു.
നാട്ടുകാരുടെ പരിശ്രമത്തില്‍ ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും അധ്യാപകന്റെ ജീവന്‍ കടലെടുത്തിരുന്നു. മൂന്നു മാസം മുന്‍പ് ഇതേ സ്ഥലത്തു തന്നെ ഉത്തര്‍പ്രദേശ് സ്വദേശി കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചിരുന്നു. ഇതെല്ലാം മുന്നിലുണ്ടായിട്ടും ആളുകള്‍ക്കു കടലില്‍ കുളിക്കാനിറങ്ങുന്നതിന് ഒരു മടിയുമില്ല. പുലിമുട്ട് മത്സ്യ ബന്ധന ബോട്ടുകളുടെ പ്രവേശന കവാടമായതിനാല്‍ ഈ ഭാഗത്ത് ആഴം കൂടുതലുമാണ്. ഇവിടെ കര്‍ശന സുരക്ഷയൊരുക്കണമെന്നു നാട്ടുകാരുടെ ആവശ്യം ഉയര്‍ന്നുവന്നെങ്കിലും പരിഹാരം ഉണ്ടായില്ല. ഒരു സുരക്ഷാ ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നതാണു വസ്തുത.


നിര്‍ദേശം കാറ്റില്‍ പറത്തി നീലേശ്വരം അഴിത്തല


നീലേശ്വരം: നിരോധനം മറികടന്നും അഴിത്തല പുലിമുട്ടില്‍ സഞ്ചാരികളെത്തുന്നു. അപകട സാധ്യത കണക്കിലെടുത്ത് ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം ഇവിടെ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും മറികടന്നാണു പുലിമുട്ടിലേക്ക് ആള്‍ക്കാര്‍ കയറുന്നത്. മഴക്കാലമായതുകൊണ്ടുതന്നെ ഇവിടെ അപകട സാധ്യത ഏറെയാണ്.
അടിയന്തിര ഘട്ടത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ഇവിടെ ലഭ്യവുമല്ല. സൂര്യാസ്തമയം കാണാന്‍ പുലിമുട്ടില്‍ നിരവധി വിനോദ സഞ്ചാരികളാണെത്തുന്നത്. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചു എന്നല്ലാതെ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ അധികൃതരും തയാറായിട്ടില്ല. പുലിമുട്ടില്‍ നിന്നു കാലുതെറ്റി കടലില്‍ വീഴാനുള്ള സാധ്യതയും ഏറെയാണ്.
കൂടാതെ പുലിമുട്ടിന്റെ ഒരു ഭാഗത്തെ കല്ലുകള്‍ തകര്‍ന്നിട്ടുമുണ്ട്. ഇതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ബോട്ട്, ലൈഫ് ജാക്കറ്റ് എന്നിവ ഇവിടെ ലഭ്യമല്ല. തീരദേശത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനായി ഇവിടെ തീരദേശ പൊലിസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ പോലും ഇവിടെയെത്തുന്നവരെ നിയന്ത്രിക്കാന്‍ പൊലിസിനെ നിയോഗിക്കാറില്ല. മുന്‍കാലങ്ങളില്‍ ഇത്തരം ദിവസങ്ങളില്‍ നീലേശ്വരം പൊലിസിനെ നിയോഗിക്കാറായിരുന്നു പതിവ്.

'ഖനി വഴി' ദുരന്തത്തിലേക്ക്

നീലേശ്വരം: പയ്യംകുളത്തെ അഖില്‍ ജോസഫിന്റെ ജീവനെടുത്തത് ഉപേക്ഷിച്ച ഖനി. കരിന്തളം തലയടുക്കത്തു മൂടാതെ കിടക്കുന്ന കെ.സി.സി.പി.എല്ലിന്റെ ഖനിക്കുഴിയില്‍ വീണാണ് ഈ യുവാവു മരിച്ചത്. കുളിക്കാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അഖില്‍. ഒന്‍പതു മീറ്ററിലധികം ആഴമുള്ള കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്.
വഴിയാത്രക്കാരാണു മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടത്. ഖനിയുടെ സുരക്ഷയ്ക്കായി രണ്ടു പൊലിസുകാരെ നിയമിച്ചിരുന്നെങ്കിലും അവരും ഇവിടെ കുളിക്കാനും മറ്റും എത്തുന്നവരെ തടയാറില്ലെന്ന പരാതിയുണ്ട്.
ഉപയോഗം കഴിഞ്ഞ ക്വാറികളും പണകളും വേലി കെട്ടി സുരക്ഷിതമാക്കണമെന്നാണു നിയമം.എന്നാല്‍ ഇവിടെ അതു നടപ്പാക്കിയിരുന്നില്ല. ഖനനം അവസാനിപ്പിച്ചു രണ്ടു വര്‍ഷത്തിനടുത്തായെങ്കിലും സുരക്ഷാവേലി മാത്രം നിര്‍മിച്ചിരുന്നില്ല.
ഖനനം നടത്തി ഉണ്ടാകുന്ന കുഴി മണ്ണിട്ടു നികത്തി കൃഷി യോഗ്യമാക്കുമെന്നാണ് ആദ്യം കെ.സി.സി.പി.എല്‍ അറിയിച്ചിരുന്നത്. ഖനനത്തിനെതിരായ ജനകീയ സമരം ശക്തിയാര്‍ജിച്ച കാലത്തു ജനത്തിന്റെ കണ്ണില്‍ പൊടിയിടാനായി കുറച്ചു ഭാഗം മണ്ണിട്ടു നികത്തി റബറും തെങ്ങും നട്ടിരുന്നു.
പ്രക്ഷോഭത്തെതുടര്‍ന്നു ഖനനം അവസാനിപ്പിച്ച് കെ.സി.സി.പി.എല്‍ മടങ്ങിയെങ്കിലും ഖനിക്കുഴി നികത്താതെ കിടന്നു. കുട്ടികള്‍ ഉള്‍പ്പെടെ നടന്നു പോകുന്ന വഴിയും ഇതിനടുത്താണ്.
കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പ് ഖനിക്കു സുരക്ഷാവേലി ഒരുക്കുകയോ മൂടുകയോ വേണമെന്ന ആവശ്യം ശക്തമാണ്.

 

കരുതലൊരുക്കണം കുട്ടികള്‍ക്ക്


വീടിനടുത്ത് അപകടം വരുത്തുന്ന ഗര്‍ത്തങ്ങളും ഓവുചാലുകളുമുണ്ടെങ്കില്‍ കുട്ടികള്‍ക്കു പ്രത്യേക കരുതലൊരുക്കണം.

തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചാല്‍ അവര്‍ നടപടി സ്വീകരിക്കും.

കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോഴും മടങ്ങുമ്പോഴും ഇത്തരം സ്ഥലങ്ങളില്‍ രക്ഷിതാക്കളുടെ കണ്ണു വേണം.
നല്ല മഴയുള്ള ദിവസങ്ങളിലും മറ്റും കുട്ടികള്‍ സ്‌കൂളിലെത്തിയോയെന്ന് അധ്യാപകരെ വിളിച്ച് അന്വേഷിക്കണം.

എല്ലാ സമയത്തും കൂട്ടുകൂടി നടക്കാന്‍ പ്രേരിപ്പിക്കണം. തനിച്ചു നടക്കുന്നതു നിരുത്സാഹപ്പെടുത്തണം
പുഴകള്‍ക്കു സമീപത്തും കല്ലുവെട്ടു കുഴികളിലും ഖനികള്‍ക്കു സമീപവും മൂടാത്ത ഓവുചാലുകള്‍ക്കു സമീപവും കുട്ടികള്‍ കളിക്കുന്നതു നിരുത്സാഹപ്പെടുത്തണം.
ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിപ്പിക്കണം, റോഡ് നിയമങ്ങള്‍ ചെറുപ്പത്തില്‍ തന്നെ പറഞ്ഞു മനസിലാക്കിക്കുക.
ബീച്ചുകളിലും ഹൗസ് ബോട്ടുകളിലും പ്രത്യേക ശ്രദ്ധവേണം
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വെള്ളച്ചാട്ടങ്ങളിലും മറ്റും കുട്ടികളുമായി ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago