HOME
DETAILS
MAL
ആയുര്‍വേദ മെഡിക്കല്‍ ക്യാംപ്
backup
August 14 2017 | 06:08 AM
ആലക്കോട്: കരിങ്കയം നവചേതന വയോജനവേദി, കട്ടയാല്‍ നവചേതന വായനശാല ആന്റ് ഗ്രന്ഥാലയം, ചപ്പാരപ്പടവ് പഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു ഉദ്ഘാടനം ചെയ്തു.
വയോജനവേദി ചെയര്‍മാന്‍ ഇ കുമാരന്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.വി പ്രീത ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. രുഗ്മിണി ശശിധരന്‍, സി. ആശ, ഇ. കുഞ്ഞിരാമന്‍, പി. മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."