ജി.എസ്.ടി നിജപ്പെടുത്തണം: പ്രിന്റേഴ്‌സ് അസോസിയേഷന്‍
കണ്ണൂര്‍: ജി.എസ്.ടി അഞ്ചു ശതമാനമായി നിജപ്പെടുത്തണമെന്നു കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറുകിട പ്രിന്റിങ്ങ് പ്രസുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അസോസിയേഷന്‍ ശ്രമങ്ങള്‍ക്കു സര്‍ക്കാര്‍തലങ്ങളില്‍ സഹായം ചെയ്യാമെന്നു മന്ത്രി ഉറപ്പ് നല്‍കി. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍, സംസ്ഥാന കലോത്സവം എന്നിവയില്‍ ഉന്നതവിജയം നേടിയ പ്രസ് ഉടമസ്ഥരുടെ മക്കളെ പി. ബാലന്‍ എന്‍ഡോവ്‌മെന്റ് നല്‍കി മന്ത്രി അനുമോദിച്ചു. അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. വിനയരാജ് അധ്യക്ഷനായി. ഭാരവാഹികള്‍: പി.വി പുരുഷോത്തമന്‍ (പ്രസി.), എന്‍.വി മോഹനന്‍ (സെക്ര.), കെ. മുഹമ്മദ് കുട്ടി ഹാജി (ട്രഷ.), കെ. ശ്രീധരന്‍, എം.എം ബേബി, എ.പി ചന്ദ്രശേഖരന്‍, പി.കെ കുഞ്ഞികൃഷ്ണന്‍ (വൈസ്. പ്രസി.), പി. സുജിത് കുമാര്‍, എ.ടി സൈനുദീന്‍, എം.കെ കുഞ്ഞഹമ്മദ് (ജോ. സെക്ര.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."