മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയോട് മുസ്‌ലിം ലീഗ് വിശദീകരണം തേടി
മലപ്പുറം: മുത്തലാഖ് സംബന്ധിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടതായി മുസ്‌ലിം ലിഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മുത്വലാഖ് വിഷയം ചര്‍ച്ച ചെയ്യുകയും ബില്ല് പാസാക്കുകയുമുണ്ടായ സമയത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഇല്ലാത്തത് വിവാദത്തിന് വഴിവെച്ചിരുന്നു. വളരെ സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടെടുപ്പിനോ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീഗ് അണികളില്‍നിന്നു തന്നെ ഉയര്‍ന്നത്.
പാർലമെന്റിൽ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇതു പരിഗണിക്കാതെ കൃത്യമായ ഇടപെടലാണ് വിശദീകരണം ചോദിക്കുക വഴി ഹൈദരലി തങ്ങൾ ചെയ്തത്
മുത്വലാഖ് ബില്‍ വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്നും പാസാക്കുമെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്തതാണ്. ഇതനുസരിച്ച് ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതടക്കം വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസും തലേന്ന് രാത്രി യോഗം ചേര്‍ന്ന് സഭയില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുകയും ശക്തമായ രീതിയില്‍ ഇടപെടുകയും ചെയ്തു.
കേരളത്തില്‍നിന്ന് മുസ്‌ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ആര്‍.എസ്.പി എം.പിയായ എന്‍.കെ പ്രേമചന്ദ്രനുമാണ് ബില്ലിനെ ശക്തിയുദ്ധം എതിര്‍ത്തത്. വോട്ടെടുപ്പില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ സി.പി.എം, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് അംഗങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."