കിടഞ്ഞി-തുരുത്തിമുക്ക്-ഏറാമല പാലം രണ്ടു വര്‍ഷത്തിനകം: മന്ത്രി ശൈലജ
ചൊക്ലി: കോഴിക്കോട്-കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിടഞ്ഞി-തുരുത്തിമുക്ക്-ഏറാമല പാ
ലം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകുന്ന തരത്തില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പാലം നിര്‍മാണത്തിന്റെ ഭാഗമായി ഇന്‍വസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ടു കിടഞ്ഞിയില്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ തീരുമാനിച്ചതില്‍ നിന്നു വ്യത്യസ്തമായി കിടഞ്ഞിയില്നിന്നാരംഭിക്കുന്ന പാലം മധ്യത്തില്‍ നിന്നു എടച്ചേരി പഞ്ചായത്തിലെ തുരുത്തിയിലേക്കും ഏറാമല പഞ്ചായത്തിലെ കാഞ്ഞിരകടവിലേക്കും തിരിഞ്ഞു പോകുന്ന തരത്തില്‍ വൈ ആകൃതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇതു യാഥാര്‍ഥ്യമാകുന്നതോടെ കിടഞ്ഞി തുരുത്തി മുക്ക്, ഏറാമല ഭാഗങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാവും. കൂത്തുപറമ്പ് മണ്ഡലത്തില്‍ നാലോളം പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയുമാരംഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പാലം നിര്‍മാണ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇ.കെ അശോക് കുമാര്‍ അധ്യക്ഷനായി. മന്ത്രി കെ.കെ ശൈലജ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. എം. സുധാകരന്, ആവോലം ബഷീര്‍, ടി. മഹറൂഫ്, എ. എക്സി വിനോദ്, അസി.എന്‍ജിനിയര്‍ സുനിത, ഓവര്‍സിയര്‍മാരായ ബിനോയ്, ഗോവിന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."