HOME
DETAILS
MAL
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
backup
December 29 2018 | 06:12 AM
ചക്കരക്കല്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചന്തക്കുന്ന് സ്വദേശി ഷിനോസിനെയാണ് (27)ചക്കരക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്്. മൂന്ന് വര്‍ഷം മുമ്പാണ് പരാതിക്ക് ആസ്പദമായ സംഭവം. ന്യുസിലാന്റില്‍ ജോലി ശരിയാക്കിത്തരാമെന്ന്് പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി നാലുലക്ഷത്തോളം രൂപ കൈപ്പറ്റിയെന്ന ചെമ്പിലോട് സ്വദേശി അജ്നാസിന്റെ പരാതിയിലാണ് അറസ്റ്റ്്. ജോലി ലഭിക്കുകയോ, കൈപ്പറ്റിയ പണം തിരിച്ചു നല്‍കുകയോ ചെയ്യാത്തതിനാലാണ് അജിനാസ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."