കല്യാണം മാത്രമല്ല കാരണം; പാർട്ടിക്കു കുഞ്ഞാലിക്കുട്ടി വിശദീകരണം നൽകി
ദുബൈ: പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നതിന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കി.
കല്യാണം ഉണ്ടായിരുന്നു, എന്നാല്‍ അത് മാത്രമല്ല, ചന്ദ്രിക പത്രത്തിന്റെ ഗവേണിംഗ് ബോര്‍ഡി യോഗവും ഉണ്ടായിരുന്നു. പുറത്ത് നിന്നുള്ളവര്‍ എത്തുന്ന വളരെ പ്രധാനപ്പെട്ട യോഗം. അത് കൊണ്ടാണ് സഭയിലെത്താനാകാഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് പൊടുന്നനെയുള്ള തീരുമാനമായിരുന്നു.വോട്ടെടുപ്പ് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും സഭയില്‍ എത് യിരുന്നു.
തന്നെ വിമര്ശിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ സി.പി.എം. കെ.ടി ജലീലിനെതിരെ പ്രക്ഷോഭം നടക്കുന്നുണ്ടല്ലോ. അപ്പോള്‍! അവര്‍ക്കിതൊരു പിടിവള്ളി ആയിരുന്നു.
സി.പി.എമ്മിന്റെ നാല് പേര്‍ ഈ ദിവസം ലോക്‌സഭയില്‍ ഉണ്ടായിരുന്നില്ല. എന്ത് കൊണ്ട് അത് പറയുന്നില്ല. കേരളത്തില്‍ നിന്നുള്ള ഒരു സി.പി.എം എംപിയും സംസാരിച്ചിട്ടില്ല. ബംഗാളില്‍ നിന്നുള്ള അംഗമാണ് സംസാരിച്ചത്.
മുത്തലാഖ് ചര്‍ച്ച, നിലപാട്, തന്ത്രം എന്നിവ സംബന്ധിച്ച് ഇ.ടി യുമായി കൂടി ആലോചിച്ചിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമായി ഹൈദരലി തങ്ങള്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.
ജോലി തിരക്ക് കൂടുതലാണ്. ചുമതലകള്‍ നിര്‍വ്വഹിച്ച് തീര്‍ക്കാനാകുന്നില്ല. കേരളത്തില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ് ഡല്‍ഹില്‍ പല പ്രധാന സന്ദര്‍ഭങ്ങളിലും എത്താനാകാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."