HOME
DETAILS
MAL
9.3 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെന്ന് ആദായനികുതി വകുപ്പ്
backup
August 14 2017 | 16:08 PM
ന്യൂഡല്‍ഹി: 9.3 കോടിയിലധികം പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കലിനുള്ള അവസാന തിയതിയായിരുന്ന കഴിഞ്ഞ അഞ്ചുവരെയുള്ള കണക്കാണിത്.
മൊത്തം പാന്‍കാര്‍ഡുകളുടെ 30 ശതമാനമാണിത്. മൂന്നു കോടി ഉടമകള്‍ കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങള്‍ക്കിടെയാണ് ആധാറുമായി ബന്ധിപ്പിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആകെ 30 കോടി പാന്‍ കാര്‍ഡ് ഉടമകളാണ് രാജ്യത്തുള്ളത്.
ഈ മാസം 31 വരെ തിയതി നീട്ടിയതിനാല്‍ ഇനിയും എണ്ണത്തില്‍ വര്‍ധനവുമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ ഒന്നുമുതലാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പുതിയ പാന്‍ കാര്‍ഡുകള്‍ ലഭിക്കാനുമായി ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."