HOME
DETAILS

മുത്തലാഖ് ചര്‍ച്ചയില്‍ സി.പി.എം എം.പിമാരെല്ലാവരും പങ്കെടുത്തിരുന്നോ?: കെ.സി വേണുഗോപാല്‍

  
backup
December 29 2018 | 10:12 AM

k-c-venugopal-on-triple-talaq-bill-rajyasabha-29-12-2018

കൊച്ചി: മുത്തലാഖ് ബില്ലിനെ സംബന്ധിച്ച് യു.ഡി.എഫിലും യു.പി.എയിലും വ്യക്തതക്കുറവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. മുത്തലാഖ് ബില്‍ ഇതേ രീതിയില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

യോജിക്കാവുന്ന കക്ഷികളുടെയൊക്കെ പിന്തുണയോടെ ബില്ലിനെ എതിര്‍ക്കും. അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണ നേടാന്‍ കഴിഞ്ഞു. ലോക്‌സഭയിലെ വോട്ടെടുപ്പു ബഹിഷ്‌കരിക്കാനായിരുന്നു പൊതുധാരണ. വോട്ടെടുപ്പില്‍ പങ്കെടുത്തതു കൊണ്ടു കാര്യമില്ല എന്നതു പരിഗണിച്ചായിരുന്നു ബഹിഷ്‌കരണം. രാജ്യസഭയില്‍ തീര്‍ച്ചയായും ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്യാനാണു തീരുമാനം

ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപിമാരും മറ്റു പ്രതിപക്ഷ കക്ഷികളും കേന്ദ്രത്തെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ പോലും ബില്ലിനെ എതിര്‍ത്തു. അതംഗീകരിക്കാതെ വന്നപ്പോഴാണ് വാക്കൗട്ട് നടത്തിയത്.

മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം മുസ്‌ലിം ലീഗ്‌ േദശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ എത്താതിരുന്നതിനെക്കുറിച്ച് അദ്ദേഹം മറുപടി നല്‍കും. അതെക്കുറിച്ചു തനിക്ക് അഭിപ്രായം പറയാനാകില്ല. വിശദീകരണം ചോദിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമാണ്. പക്ഷേ, കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയില്‍ എത്താതിരുന്നത്. സിപിഎം എംപിമാര്‍ എല്ലാവരും ഉണ്ടായിരുന്നോ? കേരളത്തില്‍നിന്നുള്ള സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലല്ലോ?, അദ്ദേഹം ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  21 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  21 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  21 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  21 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  21 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  21 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  21 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  21 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  21 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  21 days ago