HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രയില്‍നിന്ന് വീണ്ടും സഹായം
backup
December 29 2018 | 20:12 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രപ്രദേശില്‍ നിന്ന് വീണ്ടും സഹായം. 1.34 കോടി രൂപയുടെ സഹായമാണ് ഇത്തവണ ലഭിച്ചത്. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കേരളത്തിന് നേരത്തെയും സഹായം ലഭ്യമാക്കിയിരുന്നു. ഇതുവരെ 56 കോടി രൂപയുടെ സഹായമാണ് ആന്ധ്രയില്‍ നിന്ന് കേരളത്തിന് ലഭിച്ചത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിലെ റിയല്‍ടൈം ഗവേണന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബാബു അഹമ്മദ് തുക മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് കൈമാറി.
വിസാഗിലെ കെട്ടിട നിര്‍മാതാക്കളുടെ സംഘടന, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്, ഇ സേവാ വിഭാഗം ഡയരക്ടറും ജീവനക്കാരും തുക നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."