കൊഞ്ചിറ യു.പി.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
പോത്തന്‍കോട്: കൊഞ്ചിറ യു.പി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം നാളെ ഉച്ചക്ക് 2 ന് സി.ദിവാകരന് എം.എല്‍.എ നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്നും 6 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നും ആദ്യഘട്ട പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണിത്. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് സ്കൂളില്‍ നടപ്പാക്കുന്നത്. ജൈവ വൈവിധ്യ പാര്‍ക്ക്, കൃഷിയിലെ തിരിന പദ്ധതി, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. പകര്‍ച്ചപ്പനി കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന പ്രോജക്ടിന്റെ സമര്‍പ്പണവും നടക്കും. വെമ്പായം, മാണിക്കല്‍ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."