കര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന് കുട്ടനാട് കര്‍ഷക സംഘം
ആലപ്പുഴ: മൂന്നുലക്ഷം രൂപവരെയുള്ള കര്‍ഷിക കടങ്ങള്‍ അടിയന്തരമായി എഴുതി തളളണമെന്ന് കുട്ടനാട് കര്‍ഷക സംഘം.
പ്രളയാനന്തര സഹായങ്ങള്‍ കര്‍ഷകര്‍ക്ക് അടിയന്തിരമായി വിതരണം ചെയ്യണമെന്നും എ.സി കനാല്‍ പൂക്കൈതയാറിലേക്ക് സമയബന്ധിതമായി തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സംഘം പ്രസിഡന്റ് ജോസ് ജോണ്‍ വേങ്ങാന്തറ, സെക്രട്ടറി ജേക്കബ് ടി. നീന്തിശേരി, ട്രഷറര്‍ ടിന്റോ കെ. ഇടയാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരും നെതര്‍ലാന്‍ഡ് സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഡച്ച് വാട്ടര്‍ ബാലന്‍സ് സ്റ്റഡി റിപ്പോര്‍ട്ട് നടപ്പാക്കുക, കുട്ടനാട്ടിലെ വിഷരഹിത നെല്‍കൃഷി രീതി പ്രോത്സാഹിപ്പിക്കുക, കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തിലെ കാര്‍ഷിക കലണ്ടറിന് അനുയോജ്യമായ വ്യവസ്ഥകള്‍ ചേര്‍ത്ത് പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നു.
മുന്‍മന്ത്രി ഇ. ജോണ്‍ ജേക്കബിന്റെ മകനും പ്രതിരോധവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ ഇ.ജെ ചാക്കോ ഇലഞ്ഞിക്കല്‍ ചെയര്‍മാനായാണ് കുട്ടനാട് കര്‍ഷക സംഘം രൂപീകൃതമായത്. പത്രസമ്മേളനത്തില്‍ ജോണ്‍ വി. ജോണ്‍, പി.എ തോമസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."