HOME
DETAILS

യാത്ര ചെയ്യാന്‍ വഴിയില്ല; അറുപതോളം കുടുംബങ്ങള്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

  
backup
December 30 2018 | 04:12 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കാട്ടാക്കട: പൊതുവഴിയിലെ ഓട നിര്‍മാണം സ്വകാര്യ വ്യക്തി തടഞ്ഞതോടെ രണ്ടാഴ്ചയായി നടവഴിയടഞ്ഞ അറുപതോളം കുടുംബങ്ങള്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധവുമായി എത്തിയത് നൂറോളം നാട്ടുകാര്‍ പുറ്റുമ്മേല്‍കോണം -കുശവൂര്‍ റോഡിലെ ഓട വെട്ടല്‍ നിരീക്ഷിക്കാന്‍ എത്തിയ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീം സെക്ഷന്‍ ഓഫിസര്‍ രാജേന്ദ്രന്‍, അസി.സെക്ഷന്‍ ഓഫിസര്‍മാരായ കൃഷ്ണകുമാര്‍, പ്രവീണ്‍, വിളപ്പില്‍ പഞ്ചായത്ത് മരാമത്ത് എ.ഇ വിജുമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെയാണ് ഇന്നലെ നാട്ടുകാര്‍ തടഞ്ഞത്.
കുശവൂര്‍ റോഡില്‍ വര്‍ഷങ്ങളായി മൂടിക്കിടന്ന പൊതു ഓട പുനസ്ഥാപിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇത് പരിഗണിച്ച് ഓട തോണ്ടി കോണ്‍ക്രീറ്റ് ചെയ്ത് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് പദ്ധതിയിട്ടു. ഇതിനായി 2.40 ലക്ഷം വാര്‍ഡംഗം ജഗദമ്മ തന്റെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു.
രണ്ടാഴ്ച മുന്‍പ് ജെ.സി.ബി ഉപയോഗിച്ച് പ്രദേശത്ത് ഓടവെട്ടി. എന്നാല്‍ ഓട കടന്നുപോകുന്നത് തന്റെ വസ്തുവിലൂടെയാണെന്ന് കാട്ടി സ്വകാര്യ വ്യക്തി അഡീ.ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. തുടര്‍ന്ന് പണി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു.
നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഓട പുനസ്ഥാപിക്കണം, അല്ലെങ്കില്‍ മണ്ണിട്ടുമൂടി പഴയ പടിയാക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്.
ഓട തോണ്ടിയതോടെ ഏതു നിമിഷവും മറിയാവുന്ന നിലയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റ്, മതിലുകള്‍ ഇവയൊക്കെ പ്രദേശത്ത് അപകട ഭീതി പരത്തുകയാണ്. ഈ വിവരങ്ങള്‍ വാര്‍ഡ് മെംബര്‍ ജഗദമ്മയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് പങ്കുവച്ചു. പരാതിക്കാരിയുമായി ഉദ്യോഗസ്ഥ സംഘം ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് അന്വഷണ സംഘത്തിന് ബോധ്യമായി. അവര്‍ മേലധികാരികളെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് നാളെ മുതല്‍ നിര്‍മാണം പുനരാരംഭിക്കാന്‍ എഇക്ക് നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago