HOME
DETAILS

സര്‍ക്കാര്‍ കര്‍ഷകരെ പാടെ അവഗണിക്കുന്നെന്ന് കര്‍ഷക വയോജനവേദി 17ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും

  
backup
August 15 2017 | 01:08 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%be-2


കല്‍പ്പറ്റ: അടിക്കടി ശമ്പള വര്‍ധനവിലുടെയും മറ്റ് ആനുകൂല്യങ്ങളിലൂടെയും ഉദ്യോഗസ്ഥ വൃന്ദത്തെ തീറ്റിപ്പോറ്റുന്ന സര്‍ക്കാര്‍ കര്‍ഷകരെ പാടെ അവഗണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുയരുന്നു.
കര്‍ഷക വയോജനവേദി എന്ന സംഘടനയാണ് സംസ്ഥാന തലത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുന്നത്.
ആദ്യഘട്ടമായി ഈമാസം 17ന് സംഘടന വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. നിലവില്‍ ജില്ലയില്‍ ഏറെക്കുറെ കര്‍ഷക വയോജനവേദി യൂനിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു.
മറ്റ് ജില്ലകളില്‍ സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
കര്‍ഷക പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ കുടിശിക വരുത്തുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് വിരമിച്ചശേഷം പതിനായിരങ്ങളും ലക്ഷങ്ങളും പെന്‍ഷനായി വാങ്ങുന്നവര്‍ക്ക് മറ്റ് പെന്‍ഷനുകളും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുകയാണെന്നാണ് കര്‍ഷക വയോജനവേദിയുടെ പരാതി.
 കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷീരകര്‍ഷക പെന്‍ഷന്‍ നിഷേധിക്കുന്നത് ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് സംസ്ഥാന പ്രസിഡന്റ് എം. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ക്ഷീരകര്‍ഷക പെന്‍ഷന്‍ നല്‍കുന്നത് ക്ഷീര കര്‍ഷകന്‍ അടക്കുന്ന വിഹിതം കൂടി ഉപയോഗിച്ചാണ്.
അതേസമയം സര്‍വിസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒരു തടസവുമില്ലാതെ ക്ഷീരകര്‍ഷക പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്യുന്നു.
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും കര്‍ഷക പെന്‍ഷന്‍ നിഷേധിക്കുകയാണ്. കര്‍ഷക പെന്‍ഷന് ഒന്നര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചതും അനീതിയാണെന്ന് കര്‍ഷക വയോജനവേദി അഭിപ്രായപ്പെടുന്നു.
 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷനും വരുമാനത്തിന് അനുസരിച്ച് നിജപ്പെടുത്തണമെന്നും കര്‍ഷക-സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
  ഗതാഗത തടസമുണ്ടാക്കിയെന്ന് കാണിച്ച് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 30 ആളുകള്‍ക്ക് 1800 രൂപ വീതം കോടതിയില്‍ പിഴ അടക്കേണ്ടി വന്നു.
ശബ്ദിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന നയമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
കര്‍ഷക പെന്‍ഷന്‍ 6000 രൂപയാക്കി വര്‍ധിപ്പിക്കുക, വയോജന കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക, രണ്ട് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് സൗജന്യമാക്കുക, മൊബൈല്‍ ചികിത്സ യൂനിറ്റുകളുടെ സേവനം ഏര്‍പ്പെടുത്തുക, മാനദണ്ഡമില്ലാതെ കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ എന്ന മാനദണ്ഡത്തില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുക, കര്‍ഷകരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വന്യമൃഗശല്യത്തില്‍ നിന്ന് കാര്‍ഷിക മേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക വയോജനവേദി ഉന്നയിക്കുന്നുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി പി.എന്‍ സുധാകരന്‍, ജില്ലാ സെക്രട്ടറി എം.എ അഗസ്റ്റിയന്‍ എന്നിവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago