HOME
DETAILS
MAL
പ്രതിപക്ഷ നേതാവിന്റെ പുതുവത്സരാഘോഷം ഉറുകുന്ന് കോളനിയില്‍
backup
December 30 2018 | 04:12 AM
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി പുതുവത്സരാഘോഷം പുനലൂര്‍ ഉറുകുന്ന് പട്ടികവര്‍ഗ കോളനിയില്‍ ജനുവരി ഒന്നിന് നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ കുടുംബവുമൊത്ത് എത്തുന്ന പ്രതിപക്ഷ നേതാവ് പ്രഭാത ഭക്ഷണത്തിനു ശേഷം കോളനി സന്ദര്‍ശിക്കും. തുടര്‍ന്ന് കോളനി നിവാസികളുമായി സംവദിക്കും. ഉച്ചഭക്ഷണവും അവര്‍ക്കൊപ്പം കഴിക്കും. മന്ത്രിയായിരിക്കുമ്പോഴും ചെന്നിത്തല പുതുവത്സര ദിവസം ഗാന്ധിഗ്രാം പരിപാടി നടത്തിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എം.എല്‍.എ പുനലൂര്‍ മധു, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍, ഉറുകുന്ന് ശശിധരന്, കെ.കെ സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."