സീറോവെയ്സ്റ്റ് സിവില്സ്റ്റേഷന് പ്രഖ്യാപനം ഇന്ന്
പാലക്കാട്: സീറോ വെയ്സ്റ്റ് സിവില്‍ സ്റ്റേഷന് പ്രഖ്യാപനത്തോടനുബന്ധിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഇന്ന് രാവിലെ 11ന്് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി സീറോ വെയ്സ്റ്റ് സിവില്‍ സ്റ്റേഷന് പ്രഖ്യാപനം നടത്തും.
സിവില്‍ സ്റ്റേഷനിലുള്ള വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഏറ്റവും മികച്ചരീതിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന ഓഫിസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പ്രോത്സാഹന സമ്മാനം നല്‍കും.
സീറോ വെയ്സ്റ്റ് സിവില്‍ സ്റ്റേഷന് ലക്ഷ്യമിട്ട് ഓരോ ഓഫിസില്‍ നിന്ന് ഒരു ജീവനക്കാരെ വീതം ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസറായി തിരഞ്ഞെടുത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ കോര്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം കുറക്കുക, പ്രകൃതി സൗഹൃദവും പുനരുപയോഗം സാധ്യമാകുന്നതുമായ വസ്തുക്കള്‍ ഉപയോഗിക്കുക, ജൈവം-അജൈവം വേര്‍തിരിച്ച് ശേഖരിച്ച് സംസ്കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാര്‍ഹികതലത്തില്‍ എന്ന പോലെ ഓഫിസുകളിലും ആവിഷ്കരിച്ച് സിവില്‍ സ്റ്റേഷനിലെ ശുചിമുറികള്‍ ഉള്‍പ്പെടെ വൃത്തിയുളളതാക്കുകയാണ് ലക്ഷ്യം.
ഇ-മാലിന്യമാണ് സിവില്സ്റ്റേഷന് പരിസരത്ത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതെന്നാണ് ശുചിത്വമിഷന്റെ വിലയിരുത്തല്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍മാര്‍ സ്വന്തം ഓഫിസിലെ ഇ-മാലിന്യങ്ങളുടെ അളവ് തിട്ടപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് ചേരുന്ന കോര്‍കമ്മിറ്റി യോഗങ്ങളില്‍ ഇ-മാലിന്യത്തിന്റെ സംസ്കരണം സംബന്ധിച്ച് ചര്‍ച്ച നടത്തും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ശുചിമുറി നവീകരണം, ബയോപാര്‍ക്ക്, പച്ചക്കറിതോട്ടം, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി എന്നിവയുടെ മേല്‍നോട്ടം വഹിക്കാന്‍ സാങ്കേതിക വിദഗ്ധരടങ്ങിയ സമിതി ഭാവിയില്‍ രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."