പഴയങ്ങാടിയില്‍ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി
പഴയങ്ങാടി: ഏഴോം പഞ്ചായത്ത് അധീനതയിലുള്ള പഴയങ്ങാടിയി
ലെ വ്യാപാര സ്ഥാപനങ്ങളില്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ പിടികൂടി. 11 വ്യാപാര സ്ഥാപനങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 15 കിലോ നിരോധിത പ്ലാസ്റ്റിക്ക് ബാഗുകള്‍ പിടികൂടിയത്. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച പരിശോധന വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ നിര്‍ത്തിവച്ചു. പഴയങ്ങാടി ബസ്സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ പരിശോധന നടത്തുമ്പോഴാണ് വ്യാപാരികളും വ്യാപാരി സംഘടന പ്രതിനിധികളും സംഘടിച്ചെത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ തടഞ്ഞത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് പഴയങ്ങാടി അഡിഷണല്‍ എസ്.ഐ പി.വി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റി. പിടികൂടിയ പ്ലാസ്റ്റിക് കാരി ബാഗുകള്‍ തിരിച്ചുതരണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പഞ്ചായത്ത് അധികൃതര്‍ സഞ്ചരിച്ച വാഹനം തടഞ്ഞെങ്കിലും പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 2013ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക് വെയിസ്റ്റ് മാനേജ്‌മെന്റ് റൂള്‍ പ്രകാരം 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ പൂര്‍ണമായും നിരോധിച്ചതാണ്. 50 മൈക്രോണിനു മുകളിലുള്ളവ ഉപയോഗിക്കാന്‍ പഞ്ചായത്തില്‍ നിശ്ചിത തുകയടച്ച് രജിസ്റ്റര്‍ ചെയ്തു അനുമതി വാങ്ങിക്കേണ്ടതാണെങ്കിലും പഞ്ചായത്തിലെ ഒരു വ്യാപാരസ്ഥാപനവും ഇത്തരത്തില്‍ അനുമതി നേടിയിട്ടില്ലെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് അധികൃതര്‍ പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ പിടിച്ചെടുത്തത് തികച്ചും നിയമപരമായിട്ടാണെന്ന് ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിമല പറഞ്ഞു. സെക്രട്ടറി സി.എം ഹരിദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി മുഹമ്മദ്കുഞ്ഞി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥരായ അജിത്ത്, പ്രശോബ് എന്നിവരാണ് പരിശോധന നടത്തിയത്. എന്നാല്‍ അനാവശ്യമായി പരിശോധന നടത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് വ്യാപാരികളുടെയും സംഘടനയുടെയും പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."