പട്ടുവത്ത് സ്ഥാപനങ്ങളില്‍ പരിശോധന
തളിപ്പറമ്പ്: സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പട്ടുവം ഗ്രാമപഞ്ചായത്തില്‍ പരിശോധന കര്‍ശനമാക്കി.
പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഗ്രാമ പഞ്ചായത്തിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
വിവിധ സ്ഥാപനങ്ങളില്‍ നിന്നഴ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും, സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
പട്ടുവം കടവ് എല്‍.പി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നു 3000 രൂപയോളം വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളും പഴകിയ ഭക്ഷണങ്ങളും പിടികൂടി.
പട്ടുവം കടവ്, ആശാരിവളവ്, പറപ്പൂല്‍, വെളളിക്കീല്‍ കടവ്് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ആശാരിവളവിലെ കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തുന്നതായി നാട്ടുകാരുടെ ഭാഗത്തുനിന്നു നിരന്തരം പരാതി ഉയര്‍ന്നിരുന്നു.
പറപ്പൂല്‍ ജങ്ഷനിലെ കടയില്‍ നിന്നു ആറ് കിലോ നിരോധിത പ്ലാസ്റ്റിക്ക് കവറുകള്‍ പിടികൂടി. ഇവിടെതന്നെ ലൈസന്‍സില്ലാതെ വൃത്തിഹീനമായ ചുറ്റുപാടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പലഹാര നിര്‍മാണ കേന്ദ്രത്തില്‍ നിന്നു പഴകിയ പലഹാരങ്ങള്‍ പിടിച്ചെടുത്തു.
വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് പഞ്ചായത്ത് ഇവര്‍ക്ക് ലൈസന്‍സ് നല്‍കാതിരുന്നത്. സ്ഥാപനങ്ങളില്‍ നിന്ന് ഇന്നലെ മാത്രം 6000 രൂപയോളം പിഴ ഈടാക്കി.
പരിശോധന തുടരുമെന്നും തെറ്റ് ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികാരികള്‍ പറഞ്ഞു.
പട്ടുവം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ഭാര്‍ഗവന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പവിത്രന്‍, പഞ്ചായത്ത് ജീവനക്കാരായ ശ്രീജിത്ത് കുമാര്‍, ശിവജിത്ത്, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."