'നിങ്ങള്‍ക്ക് ആരെയെങ്കിലും കൊല്ലേണ്ടി വന്നാല്‍ ഇങ്ങോട്ടുപോരൂ, ഞങ്ങളത് കൈകാര്യം ചെയ്‌തോളാം': പുര്‍വഞ്ചാല്‍ സര്‍വകലാശാല വിദ്യാര്‍ഥികളോട് വൈസ് ചാന്‍സലറുടെ കൊലപാതകാഹ്വാനം
ലഖ്‌നൗ (യുപി): ഒരു മാസത്തിനിടെ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടുള്ള പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവന വിവാദമാകുന്നു.
വിദ്യാര്‍ഥികളോട് കൊലപാതകം നടത്താന്‍ മടിച്ച് നില്‍ക്കേണ്ടതില്ലെന്ന് ആഹ്വാനം ചെയ്തുള്ള സര്‍വകലാശാല വിസി രാജാ റാം യാദവിന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്. 'നിങ്ങള്‍ പുര്‍വാഞ്ചല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണെങ്കില്‍ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരുമായെങ്കിലും നിങ്ങള്‍ക്ക് ഒരു മല്‍പിടിത്തം വേണ്ടി വരികയാണെങ്കില്‍ അവരെ നിങ്ങള്‍ അടിക്കുക. ഇനി അവര്‍ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ ഇങ്ങോട്ടേക്ക് പോരൂ.
ഞങ്ങളത് കൈകാര്യം ചെയ്‌തോളാം' ഇതായിരുന്നു വീഡിയോയില്‍ രാജാ റാം യാദവ് പറയുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായി കഴിഞ്ഞ ദിവസം ഗാസിപുരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലിസ് കോണ്‍സ്റ്റബിള്‍ മരിച്ചിരുന്നു.
ഗാസിപുരിലെ ഗാന്ധിപുരം സത്യദേവ് കോളജില്‍ നടന്ന ചടങ്ങിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രസംഗം. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന രാജാ റാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പുര്‍വഞ്ചാലില്‍ വൈസ് ചാന്‍സലറായി നിയമിച്ചത്. സംഭവത്തില്‍ യുപി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."