കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുകുള്‍ വാസ്നിക് ജില്ലകള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് 14 ജില്ലകളിലും പര്യടനം നടത്തും.
ആദ്യഘട്ട പര്യടനം ജനുവരി രണ്ടിന് കാസര്‍കോട്ടുനിന്ന് ആരംഭിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. മൂന്നിന് കണ്ണൂര്‍, നാലിന് കോഴിക്കോട്, അഞ്ചിന് വയനാട്, ആറിന് മലപ്പുറം ജില്ലകളില്‍ മുകുള്‍ വാസ്നിക് പര്യടനം നടത്തും.
രാവിലെ 10ന് ജില്ലാ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ നടക്കുന്ന നേതാക്കളുടെ യോഗത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്യും. ജില്ലകളുടെയും പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും ചുമതലയുള്ള നേതാക്കളും എ.ഐ.സി.സി, കെ.പി.സി.സി നേതാക്കളും ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മൂന്നാംഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും പര്യടനം നടത്തും. പര്യടനത്തിനുശേഷം അദ്ദേഹം ഹൈക്കമാന്‍ഡിന് നല്കുന്ന റിപ്പോര്‍ട്ടിന്റെയും കെ.പി.സി.സിയുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."