രാജസ്ഥാനില്‍ നിന്നും മോഷ്ടാക്കള്‍ എത്തിയെന്ന് വ്യാപാരി സമ്മേളനത്തില്‍ പൊലിസ്
പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സമ്മേളനവും ജി.എസ്.ടി. അവലോകനവും ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും നാടിന്റെയും വ്യാപാര മേഖലയുടെയും സുരക്ഷാക്ലാസും സ്നേഹവിരുന്നും പാലാ വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടത്തി.
രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ പ്രൊഫഷണല്‍ മോഷ്ടാക്കളും ക്രിമിനലുകളും എത്തിയിട്ടുണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെയും പാലാ ഡി.വൈ.എസ്.പി. വി.ജി. വിനോദ്കുമാറിന്റെയും നിര്‍ദേശപ്രകാരം പാലാ സി.ഐ. രാജന് കെ. അരമന ക്ലാസ് എടുത്തു.
വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പുതുതായി സി.സി കാമറകള്‍ സ്ഥാപിക്കുക, ഇത് പൊതുനിരത്ത് കാണത്തക്കവിധം ക്രമീകരിക്കുക, ഇവയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുക, സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാപാരികള്‍ക്ക് അവബോധം നല്കി. ജില്ലാ ഭാരവാഹികളെ പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍ ഷാളണിയിച്ച് സ്വീകരിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നു.
സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍, ട്രഷറര്‍ എന്‍.പി. തോമസ്, സെക്രട്ടറി വി.സി. ജോസഫ്, ജോസ് ചെറുവള്ളി, പി.ആര്.ഒ. ബൈജു കൊല്ലംപറമ്പില്‍, യൂത്ത്വിംഗ് പ്രസിഡന്റ് അനൂബ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."