സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി
ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി. പൊലിസ് സജ്ജന്‍ കുമാറിനെ മണ്ഡോലി ജയിലേക്ക് കൊണ്ടുപോയി.
മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായ സജ്ജന്‍കുമാറിനെ ഡിസംബര്‍ 17നാണ് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വം സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.
കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന സജ്ജന്‍കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1984 ഒക്ടോബര്‍ 31ന് രണ്ട് സിഖ് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ ഒരേ കുടുംബത്തിലെ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയതിന് നേതൃത്വം നല്‍കിയത് സജ്ജന്‍ കുമാറായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കെഹാര്‍ സിങ്, ഗുര്‍പ്രീത് സിങ്, രഘുവേന്ദര്‍ സിങ്, നരേന്ദര്പാല് സിങ്, കുല്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."