അല്‍ഖ്വയ്ദ പരാമര്‍ശം: ജനം ടിവിക്കെതിരേ നിയമ നടപടിക്കൊരുങ്ങി എം എസ് എഫ്
കോഴിക്കോട്:കേരളത്തില്‍ അല്‍ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി 'ജനം' ടി.വി പുറത്തുവിട്ട വാര്‍ത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള സംഘ് പരിവാര്‍ ശക്തികളുടെ നീച പ്രവര്‍ത്തനമാണെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ ചാവര്‍കേട് സി.എച്ച്.എം.എം കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ ക്ലിപ്പാണ് ജനം ടി വി തീവ്രവാദ പ്രവര്‍ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണുകളായി പ്രവര്‍ത്തിക്കേണ്ട ഒരു മാധ്യമ സ്ഥാപനം വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ നടത്തുന്ന പ്രവര്‍ത്തനം അപലപനീയമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ദയനീയമാണ്. നേരത്തെ മുഖ്യമന്ത്രിയെ ജാതീയമായി കാര്‍ട്ടൂണ്‍ ഇറക്കി അധിക്ഷേപിച്ചപ്പോഴും സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് ദൗര്‍ഭാഗ്യമാണ്.
ജനം ടി വി വാര്‍ത്ത വന്ന സാഹചര്യത്തില്‍ തന്നെ എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോളേജിലെത്തുകയും നിയമ പോരാട്ടങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്കാന്‍ തയാറാണെന്നു അറിയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടികളുമായി എം എസ് എഫ് മുന്നോട്ടു പോവുമെന്നും നേതാക്കള്‍ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."