HOME
DETAILS
MAL
ബ്ലൂ വെയ്ല്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും കേന്ദ്ര നിര്‍ദേശം
backup
August 15 2017 | 11:08 AM
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിനെതിരേ കേന്ദ്ര സര്‍ക്കാര്‍. ബ്ലൂ വെയ്‌ലിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഇന്റര്‍നെറ്റ്-സോഷ്യല്‍ മീഡിയ സേവനദാതാക്കളായ ഗൂഗിള്‍, യാഹൂ, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഗെയ്മിന്റെ അതേ പേരിലോ സമാന പേരിലോ ഉള്ള ലിങ്കുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്രനിര്‍ദേശം. ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയം ആഗസ്ത് 11നാണ് ഈ ആവശ്യവുമായി വിവിധ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കത്തയച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ഈ ഗെയിം കളിച്ച കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."