മഹാരാഷ്ട്ര വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ വീണ്ടും കടുവ ചത്ത നിലയില്‍; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ വന്യജീവി സങ്കേതത്തില്‍ രണ്ടു ദിവസത്തിനിടെ വീണ്ടുമൊരു കടുവയെക്കൂടി ചത്ത നിലയില്‍ കണ്ടെത്തി. ബന്ധര ജില്ലയിലെ ഉമ്രെദ് പോനി കര്ഹാണ്ട്ല വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് രണ്ടാമത്തെ പെണ്‍കടുവയുടെ ജഡം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ തെരച്ചിലിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയുടെ ജഡം കണ്ടെത്തിയതെന്ന് പെഞ്ച്- ടഡോബ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ രവികിരണ്‍ ഗൊവേക്കര്‍ പറഞ്ഞു.
ഞായറാഴ്ചയും ഇതിനടുത്തു നിന്ന് കടുവയുടെ ജഡം കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച കണ്ടെത്തിയ കടുവ ടി4 ഉം, ഞായറാഴ്ച കണ്ടെത്തിയത് ടി16 ഉം ആണ്. ഏകദേശം ഒരേ സമയത്തു തന്നെയാണ് രണ്ടു കടുവകളുടെയും മരണമെന്നും അതിനടുത്തു നിന്ന് പകുതി കഴിച്ച പന്നിയുടെ ശവം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയറിന് (എസ്.ഒ.പി) ശേഷം പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."